ഇന്റർ മിലാനിൽ അഞ്ച് താരങ്ങൾക്ക് കൊറോണ പോസിറ്റീവ്, മിലാൻ ഡാർബി പ്രതിസന്ധിയിൽ

Img 20201009 162237
- Advertisement -

ഇന്റർ മിലാൻ വൻ തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഇന്നലെ സ്ഥിരീകരിച്ച രണ്ട് കൊറോണ പോസിറ്റീവ് റിപ്പോർട്ടുകൾക്ക് പിന്നാലെ ഇന്ന് മൂന്ന് താരങ്ങൾ കൂടെ കൊറോണ പോസിറ്റീവ് ആയതായി ഇന്റർ മിലാൻ വ്യക്തമാക്കി. മധ്യനിര താരങ്ങളായ നൈങോളൻ, റൊബേർടോ ഗഗ്ലിയാർഡിനി, ഗോൾ കീപ്പർ ആൻഡ്ർവ് റാഡു എന്നിവരാണ് ഇപ്പോൾ കൊറോണ പോസിറ്റീവ് ആയത്.

ഇവർക്ക് ആർക്കും വലിയ ലക്ഷണങ്ങൾ ഇല്ല എന്ന് ഇന്റർ മിലാൻ അറിയിച്ചു. ഇവർ ഐസൊലേഷനിൽ പോകും. കഴിഞ്ഞ ദിവസം ഡിഫൻഡർ സ്ക്രിനിയറും ബാസ്റ്റോണിയും കൊറോണ പോസിറ്റീവ് ആയിരുന്നു. ഇവരും ഇപ്പോൾ ഐസൊലേഷനിൽ ആണ്. ഇവർക്കാർക്കും മിലാൻ ഡാർബിയിൽ കളിക്കാൻ കഴിയില്ല. ഇതോടെ ഒക്ടോബർ 17ന് നടക്കുന്ന മിലാൻ ഡാർബിയിൽ നിന്ന് ഇന്റർ മിലാൻ പിന്മാറാൻ സാധ്യത ഉണ്ട്.

Advertisement