ഏഷ്യൻ കപ്പിലെ മികച്ച ഗോളിനുള്ള പട്ടികയിൽ സുനിൽ ഛേത്രിയുടെ ഗോളും

ഏഷ്യൻ കപ്പിലെ ഗ്രൂപ്പ് സ്റ്റേജിലെ മികച്ച ഗോളിനുള്ള പട്ടികയിൽ സുനിൽ ഛേത്രിയുടെ ഗോളും ഇടം നേടി. ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്തായെങ്കിലും ഇന്ത്യക്ക് ആശ്വാസം നൽകുന്നതാണ് ഈ നേട്ടം. ഏഷ്യൻ കപ്പിലെ ഗ്രൂപ്പ് സ്റ്റേജിൽ മികച്ച പത്ത് ഗോളുകളിൽ ഒന്നായിട്ടാണ് ഛേത്രിയുടെ ഗോളും ഉൾപ്പെട്ടത്. ആരാധകർ വോട്ടെടുപ്പ് നടത്തിയിട്ടാണ് മികച്ച ഗോളിനെ തിരഞ്ഞെടുക്കേണ്ടത്.

തായ്ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ സുനിൽ ഛേത്രി നേടിയ ഗോളാണ് പട്ടികയിൽ ഇടം നേടിയത്. നിലവിൽ ഏഴു ശതമാനം വോട്ട് മാത്രമാണ് ഛേത്രിക്ക് നേടാനായത്. ഫിലിപ്പൈന്‍സിനെതിരെ ചൈനയുടെ വൂ ലീ നേടിയ ഗോളാണ് 38 ശതമാനം വോട്ടുമായി മുന്നിൽ നിൽക്കുന്നത്. ഇറാന്റെ സമാന്‍ ഗോഡോസ് യെമെനെതിരായി അടിച്ച ഗോളാണ് രണ്ടാം സ്ഥാനത്തുള്ളത്.