ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ സിറിയയെ സമനിലയിൽ തളച്ച് പലസ്‌തീൻ. കരുത്തരായ സിറിയയെ പത്തുപേരുമായി കളിച്ച് ഗോൾ രഹിത സമനിലയിൽ തളയ്ക്കാൻ പലസ്തിനിനായി. ഈ എഡിഷൻ ഏഷ്യാകപ്പിന്റെ ആദ്യ ഗോൾ രഹിത മത്സരമായിരുന്നു ഇന്നത്തേത്. 22 മിനുട്ടോളം പത്തുപേരുമായി കളിച്ചിട്ടും പലസ്തിനിനെ പരാജയപ്പെടുത്താൻ സിറിയയുടെ പോരാട്ട വീര്യത്തിനായില്ല. രണ്ടാം പകുതിയിൽ മുഹമ്മദ് സലേ ആണ് ചുവപ്പ് കണ്ടു പുറത്ത് പോയത്.
ലോകകപ്പ് യോഗ്യത മത്സരങ്ങളിലൂടെ കരുത്ത് കാട്ടിയ സിറിയ ആദ്യ മിനിറ്റുകളിൽ തന്നെ ശക്തികാണിച്ചിരുന്നു. ജയിക്കാൻ കൂടുതൽ സാധ്യത സിറിയക്ക് ആളുകൾ നൽകിയെങ്കിലും പലസ്‌തീൻ സാമാന്യം നന്നായി പ്രതിരോധിച്ചു. ഒമർ ഖർബിന്റെ നേതൃത്വത്തിൽ ഇടയ്ക്കിടെ പലസ്തിനിന്റെ പ്രതിരോധത്തെ സിറിയ പരീക്ഷിച്ചെങ്കിലും ഗോൾ പിറന്നില്ല. രണ്ടാം പകുതിയിലാണ് സിറിയക്ക് സുവര്ണാവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. ഒമർ ഖർബിനെ ഫൗൾ ചെയ്ത സലേ കാലം വിട്ടപ്പോൾ പത്തുപേരായി പലസ്‌തീൻ ചുരുങ്ങിയെന്ന അവസരം മുതലെടുക്കാൻ അവർക്കായില്ല.
ഗ്രൂപ്പ് ബിയിൽ ജോർദ്ദാൻ ഇന്ന് അട്ടിമറിച്ച ആസ്ട്രേലിയയാണ് പലസ്തിനിന്റെ അടുത്ത എതിരാളികൾ. ജോർദ്ദാനെ സിറിയയും നേരിടും. മാച്ച് ഡേ കഴിയുമ്പോൾ ഗ്രൂപ്പ് ബിയിൽ പോയന്റ് നേടിയിരിക്കുന്നത് ജോർദ്ദാൻ മാത്രമാണ്. ആസ്ട്രേലിയയും സിറിയയും അടക്കമുള്ള വമ്പന്മാർ ഒരു പോയന്റും നേടിയിട്ടില്ല.