വീണ്ടും ഗ്രീസ്മാൻ, സെവിയ്യയോട് സമനില പിടിച്ച് അത്ലറ്റിക്കോ മാഡ്രിഡ്

ലാ ലീഗയിൽ കിരീടപ്പോരാട്ടം കനക്കുന്നു. ലീഗിലെ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ഓരോ ഗോൾ വീതമടിച്ചാണ് അത്ലറ്റിക്കോയും സെവിയ്യയും പോയന്റ് പങ്കിട്ട പിരിഞ്ഞത്. ഗ്രീസ്മാന്റെ ഫ്രീകിക്കിൽ പിറന്ന വണ്ടർ ഗോളാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ രക്ഷയ്ക്കെത്തിയത്.

സെവിയ്യയുടെ ഗോൾ കീപ്പർ തോമസ് വാലെക്കിനു ഗോൾ വല ചലിക്കുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. 37 ആം മിനുട്ടിൽ എഡ്ഡറിലൂടെയാണ് സെവിയ്യ ആദ്യ ഗോൾ നേടിയത് ഏറെ വൈകാതെ അത്ലറ്റിക്കോ മാഡ്രിഡ് തിരിച്ചടിച്ചു. 18 മത്സരങ്ങളിൽ നിന്നായി 35 പോയന്റുകളുമായി അത്ലറ്റിക്കോ മാഡ്രിഡ് ബാഴ്‌സയ്ക്ക് രണ്ടു പോയന്റ് പിന്നിൽ രണ്ടാമതായുണ്ട്. മൂന്നാം സ്ഥാനത്തുള്ള സെവിയ്യക്ക് 33 പോയന്റ് മാത്രമേയുള്ളു. റയൽ മാഡ്രിഡിന് അഞ്ചാം സ്ഥാനത്തെത്താനേ സാധിച്ചിട്ടുള്ളു.

Previous articleപത്തുപേരുമായി സിറിയയെ സമനിലയിൽ തളച്ച് പലസ്‌തീൻ
Next articleസൊളാരിക്ക് കീഴിലും റയലിന് പിഴകുന്നു, സ്വന്തം ഗ്രൗണ്ടിൽ തോൽവി