ഏഷ്യൻ കപ്പിൽ ഖത്തറിന് വിജയ തുടക്കം. ഇന്ന് ലെബനെ നേരിട്ട ഖത്തർ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. അത്ര മികച്ച പ്രകടനമല്ലായിരുന്നു ഖത്തർ ഇന്ന് ആദ്യ പകുതിയിൽ നടത്തിയത്. രണ്ടാം പകുതിയിൽ മികച്ചു നിന്നത് ആണ് ഖത്തറിന് സഹായകമായത്. ആദ്യ പകുതിയിൽ ലെബനൻ ആയിരുന്നു മികച്ച ടീം. ആദ്യ പകുതിയിൽ ലെബനൻ ഒരു ഗോൾ നേടി എങ്കിലും അത് റെഫറി നിഷേധിക്കുകയായിരുന്നു.
രണ്ടാൻ പകുതിയിൽ അബ്ദുൽ കരീം ഹസൻ ഇറങ്ങിയതോടെ ആണ് ഖത്തർ മികച്ച കളി പുറത്തെടുക്കാൻ തുടങ്ങിയത്. ഈ കഴിഞ്ഞ വർഷത്തെ ഏഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ ആണ് അബ്ദുൽ കരീം ഹസൻ. കളിയുടെ 65ആം മിനുട്ടിൽ ഹിഷാം ആണ് ഖത്തറിന്റെ ആദ്യ ഗോൾ നേടിയത്. ഒരു ഗംഭീര ഫ്രീകിക്കിലൂടെ ആയിരുന്നു ആ ഗോൾ.
79ആം മിനുട്ടിൽ അബ്ദുള്ളയുടെ ഒരു ടാപിന്നിലൂടെ ഖത്തർ രണ്ടാം ഗോളും നേടി. ഈ ഏഷ്യൻ കപ്പിൽ കിരീടം നേടുമെന്ന വാദവുമായാണ് ഖത്തർ എത്തിയിട്ടുള്ളത്. ലോകകപ്പിന് ആതിഥ്യം വഹിക്കൻ ഒരുങ്ങുന്ന ഖത്തർ സമീപകാലത്ത് മികച്ച ഫുട്ബോൾ ആണ് കളിക്കുന്നത്.