കന്നവാരോ ചൈന വിടാൻ സാധ്യത

ഇറ്റാലിയൻ ഇതിഹാസ ഡിഫൻഡർ ഫാബിയോ കന്നവാരോയുടെ ചൈനയിലെ പരിശീലക കാലം അവസാനിക്കാൻ സാധ്യത. ചൈനീസ് ക്ലബായ ഗുവാൻസോ എവർഗ്രാൻഡെ കന്നവാരോയെ പുറത്താക്കാനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ്. ഈ സീസണിലെ നിരാശയാർന്ന പ്രകടനമാണ് കന്നാവാരോയെ നീക്കാനുള്ള ക്ലബ് ശ്രമങ്ങൾക്ക് കാരണം. ഹെഡ് കോച്ചായ കന്നവാരോ അല്ല ജനറൽ മാനേജർ ആയ സെങ് സീ ആയിരിക്കും ടീമിന്റെ കാര്യങ്ങൾ തീരുമാനിക്കുക എന്ന് ക്ലബ് അറിയിച്ചു.

കഴിഞ്ഞ സീസണിൽ ഗുവാൻസോ ക്ലബിനെ കിരീടത്തിലേക്ക് നയിക്കാൻ കന്നവാരോക്ക് ആയിരുന്നു. എന്നാൽ ഈ സീസണിൽ ലീഗ് കിരീടം നേടാനോ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നല്ല പ്രകടനം കാഴ്ചവെക്കാനോ ക്ലബിനായില്ല. നേരത്തെ 2015ലും പ്രകടനങ്ങൾ മോശമായതിനെ തുടർന്ന് ഗുവാൻസോ ക്ലബ് കന്നവാരോയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. 2017ൽ ആയിരുന്നു കന്നവാരോ വീണ്ടും ക്ലബിൽ എത്തിയത്.

എ എഫ് സി കപ്പ് ഇത്തണ ഇല്ല, ചെന്നൈ സിറ്റി സ്വപ്നം അവസാനിച്ചു

ഇത്തവണത്തെ എ എഫ് സി കപ്പ് ഉപേക്ഷിക്കാൻ എ എഫ് സി ഔദ്യോഗികമായി തീരുമാനിച്ചു. ഈ സീസണിൽ പകുതിക്ക് ആയ എ എഫ് സി കപ്പ് പൂർത്തിയാക്കാൻ കൊറോണ കാരണം ആകില്ല എന്ന് എ എഫ് സി അറിയിച്ചു. എ എഫ് സി കപ്പിൽ ഇതുവരെ ഗ്രൂപ്പ് ഘട്ടം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇനി അടുത്ത സീസണിൽ പുതിയ ടീമുകളുമായി എ എഫ് സി ടൂർണമെന്റ് നടത്തും.

ഇന്ത്യൻ ക്ലബായ ചെന്നൈ സിറ്റിയുടെ ആദ്യ എ എഫ് സി കപ്പാണ് ഇങ്ങനെ മുടങ്ങി ഇല്ലാതെ ആകുന്നത്. നേരത്തെ ബാക്കിയുള്ള എഫ് എഫ് സി കപ്പ് ഗ്രൂപ്പ് മത്സരങ്ങൾ മാൽഡീവ്സിൽ നടക്കും എന്ന് എ എഫ് സി ചെന്നൈ സിറ്റിയെ അറിയിച്ചിരുന്നു. എന്നാൽ അതും പ്രാവർത്തികമല്ലാത്തതിനാൽ ടൂർണമെന്റ് തന്നെ ഉപേക്ഷിക്കാൻ തീരുമാനം ആയിരിക്കുകയാണ്. ആകെ ഒരു മത്സരമാണ് ചെന്നൈ സിറ്റി എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ചിരുന്നത്.

എന്നാൽ എ എഫ് സി ചാമ്പ്യൻസ് ലീഗ് പൂർത്തിയാക്കും എന്ന് എ എഫ് സി അറിയിച്ചു. എങ്ങനെ എപ്പോൾ നടക്കും എന്ന് പിന്നീട് അറിയിക്കും എന്നും എ എഫ് സി പറഞ്ഞു.

എ എഫ് സി കപ്പ് ഉപേക്ഷിക്കും

എ എഫ് സി കപ്പ് ഇനി നടക്കില്ല. ഈ സീസണിൽ പകുതിക്ക് ആയ എ എഫ് സി കപ്പ് പൂർത്തിയാക്കാൻ സാധ്യതയില്ല. കൊറോണ കാരണം മത്സരങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ടൂർണമെന്റ് ഉപേക്ഷിക്കാനാണ് എ എഫ് സി തീരുമാനിക്കുന്നത്. ഇതുവരെ ഗ്രൂപ്പ് ഘട്ടം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇനി അടുത്ത സീസണിൽ പുതിയ ടീമുകളുമായി എ എഫ് സി ടൂർണമെന്റ് നടത്തും.

ഇന്ത്യൻ ക്ലബായ ചെന്നൈ സിറ്റിയുടെ ആദ്യ എ എഫ് സി കപ്പാണ് ഇങ്ങനെ മുടങ്ങി ഇല്ലാതെ ആകുന്നത്. നേരത്തെ ബാക്കിയുള്ള എഫ് എഫ് സി കപ്പ് ഗ്രൂപ്പ് മത്സരങ്ങൾ മാൽഡീവ്സിൽ നടക്കും എന്ന് എ എഫ് സി ചെന്നൈ സിറ്റിയെ അറിയിച്ചിരുന്നു. എന്നാൽ അതും പ്രാവർത്തികമല്ലാത്തതിനാൽ ടൂർണമെന്റ് തന്നെ ഉപേക്ഷിക്കാൻ തീരുമാനം ആയിരിക്കുകയാണ്. ആകെ ഒരു മത്സരമാണ് ചെന്നൈ സിറ്റി എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ചിരുന്നത്.

എല്ലാ താരങ്ങളും കൊറോണ നെഗറ്റീവ്, ചൈനയിൽ ശനിയാഴ്ച ഫുട്ബോൾ ആരംഭിക്കും

ചൈനീസ് സൂപ്പർ ലീഗ് ഫുട്ബോൾ ശനിയാഴ്ച തുടങ്ങും. താരങ്ങളുടെയും സ്റ്റാഫുകളുടെയും കൊറോണ പരിശോധനകൾ എല്ലാം നെഗറ്റീവ് ആയതോടെയാണ് ഫുട്ബോൾ പുനരാരംഭിക്കാൻ ചൈനീസ് ഗവണ്മെന്റ് പച്ചക്കൊടി കാണിച്ചത്. ഇന്നലെ നടത്തി 1870 ടെസ്റ്റുകൾക്കാണ് പരിശോധന ഫലം നെഗറ്റീവ് ആയി വന്നത്. ശനിയാഴ്ച ആദ്യ മത്സരത്തിൽ കന്നവാരോയുടെ ടീമും നിലവിലെ ചാമ്പ്യന്മാരുമായ ഗുവാങ്സൊ എവർഗ്രൻഡെ ഷാങ്ഹായ് ഷെൻഹുവയെ നേരിടും.

ഫെബ്രുവരിയിൽ തുടങ്ങേണ്ട ലീഗാണ് ഇത്ര വൈകി ആരംഭിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായി നടക്കുന്ന ലീഗിന്റെ മത്സരങ്ങൾ രണ്ട് നഗരങ്ങളിൽ മാത്രമായാണ് നടക്കുന്നത്. 8 ടീമുകൾ ഡലിയനിലും 8 ടീമുകൾ സുസോയിലും നിന്നാണ് കളിക്കുന്നത്. താരങ്ങൾക്കും സ്റ്റാഫുകൾക്കും അടുത്ത രണ്ട് മാസക്കാലം അവരുടെ കുടുംബങ്ങളെ പോലും കാണാൻ അനുമതിയില്ല. ഒരോ ആഴ്ചയിലും കൊറോണ ടെസ്റ്റും നടത്തേണ്ടതുണ്ട്. സ്റ്റേഡിയങ്ങളിൽ ആരാധകർ ഇല്ലാതെയാണ് മത്സരം നടക്കുക.

41കാരന്റെ ഗോളിൽ ജിയോൻബുക് മോട്ടോർസിന് കൊറിയയിൽ വിജയ തുടക്കം

കൊറോണ കാലത്തെ ഫുട്ബോളിന്റെ മടങ്ങിവരവിന് ഇന്ന് കൊറിയ വേദിയായി. കൊറിയയിലെ കെ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ലീഗ് ചാമ്പ്യന്മാരായ‌ ജിയോൻബുക് മോട്ടോർസ് വിജയിച്ചു. സുവോൻ ബ്ലൂവിങ്സിനെ നേരിട്ട ജിയോൻബുക് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. വെറ്ററൻ താരം ലീ ഡോങ് ഗൂക് ആണ് വിജയ ഗോൾ നേടിയത്. 84ആം മിനുട്ടിലായിരുന്നു അദ്ദൃഹത്തിന്റെ ഗോൾ.

ഇത് തുടർച്ചയായ 22ആം സീസണിലാണ് ലീ ഡീങ് ബുക് കെ ലീഗിൽ ഗോളടിക്കുന്നത്. 41കാരനായ താരത്തിന്റെ ഫിനിഷ് ചാമ്പ്യന്മാർക്ക് ആദ്യ മൂന്ന് പോയന്റ് നൽകി. ബ്ലൂവിങ്സിന്റെ അന്റോണിസ് 75ആം മിനുട്ടിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയിരുന്നു. നാളെ കെ ലീഗിൽ മൂന്ന് മത്സരങ്ങൾ നടക്കും. മത്സരങ്ങൾ തത്സമയം ഫാൻകോഡ് ആപ്പ് വഴി കാണാം.

ചൈനീസ് ലീഗിൽ കളിക്കുന്നവർ ഒക്കെ ശമ്പളം കുറയ്ക്കേണ്ടി വരും

ചൈനീസ് സൂപ്പർ ലീഗിലെ താരങ്ങളോടൊക്കെ ശമ്പളം കുറയ്ക്കാൻ ചൈനീസ് എഫ് എ ആവശ്യപ്പെട്ടു. വാങ്ങുന്ന ശമ്പളത്തിന്റെ 30 ശതമാനം എങ്കിലും വേണ്ടെന്നു വെക്കണം എന്നാണ് ചൈനീസ് എഫ് എ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം മുഴുവനായി ശമ്പളത്തിന്റെ 30 ശതമാനം നൽകണമെന്നാണ് എഫ് എയുടെ ആവശ്യം. ലോകത്തു തന്നെ താരങ്ങൾക്ക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ലീഗാണ് ചൈനീസ് സൂപ്പർ ലീഗ്.

ഫെബ്രുവരിയിൽ ആയിരുന്നു ചൈനീസ് ലീഗ് തുടങ്ങേണ്ടത്. കൊറോണ വന്നതിനാൽ ആദ്യമായി നിർത്തി വെക്കേണ്ടി വന്ന ലീഗ് ചൈനീസ് ലീഗായിരുന്നു. ഇപ്പോൾ ജൂലൈ ആദ്യത്തിൽ ലീഗ് തുടങ്ങാനാകും എന്ന പ്രതീക്ഷയിലാണ് ചൈന നിൽക്കുന്നത്.

ചൈനീസ് സൂപ്പർ ലീഗ് ജൂലൈയിൽ ആരംഭിക്കും

കൊറോണ ആദ്യം എത്തിയത് ചൈനയിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ചൈനീസ് സൂപ്പർ ലീഗ് ആയിരുന്നു ആദ്യം മുടങ്ങിയ ഫുട്ബോൾ ലീഗും. ഫെബ്രുവരി അവസാനം തുടങ്ങേണ്ടിയിരുന്ന പുതിയ ചൈനീസ് സൂപ്പർ ലീഗ് സീസൺ ഇതുവരെ തുടങ്ങാൻ ആയിട്ടില്ല. എന്നാൽ അവസാനം ചൈനയിൽ നിന്ന് നല്ല വാർത്തകൾ വരികയാണ്.

ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യ വാരത്തിലോ ചൈനീസ് സൂപ്പർ ലീഗ് തുടങ്ങിയേക്കും എന്നാണ് വാർത്തകൾ. ഇത് സംബന്ധിച്ച് ചൈനീസ് ക്ലബുകളും സൂചനകൾ നൽകുന്നുണ്ട്. സീസൺ ചുരുക്കില്ല എന്നും മുഴുവൻ മത്സരങ്ങളും പൂർത്തിയാക്കുന്ന തരത്തിൽ തന്നെയാകും ലീഗ നടക്കുക എന്നും ചൈനയിൽ നിന്ന് റിപ്പോർട്ടുകൾ വരുന്നു.

ചെന്നൈ സിറ്റിയുടെ എഫ് സി കപ്പ് മത്സരങ്ങൾ മാറ്റി

ചെന്നൈ സിറ്റിയുടെ അടുത്ത രണ്ട് എ എഫ് സി കപ്പ് മത്സരങ്ങളും നീട്ടി വെച്ചു. എ എഫ് സി കോൺഫെഡറേഷൻ അവരുടെ കീഴിൽ വരുന്ന ഏപ്രിൽ അവസാനം വരെയുള്ള മത്സരങ്ങൾ കൊറോണ ഭീതിയെ തുടർന്ന് മാറ്റിവെക്കാൻ തീരുമാനിച്ചിരുന്നു. ഇതാണ് എ എഫ് സി കപ്പ് മത്സരങ്ങളിലും മാറ്റം വരാൻ കാരണം. ഏപ്രിൽ15ന് മാൽഡീവ്സ് ക്ലബായ ടി സി സ്പോർട്സിനെയും, ഏപ്രിൽ 29ന് ബംഗ്ലാദേശ് ക്ലബായ ബസുന്ദര കിങ്സിനെയും ആയിരുന്നു ചെന്നൈ സിറ്റി നേരിടേണ്ടിയിരുന്നത്.

ഇനി ഈ രണ്ടു മത്സരങ്ങളും എപ്പോൾ നടക്കുമെന്ന് എ എഫ് സി പുതിയ ഫിക്സ്ചർ പ്രഖ്യാപിക്കും. എ എഫ് സി കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റി മാസിയയോട് സമനില വഴങ്ങിയിരുന്നു.

ചെന്നൈ സിറ്റിക്ക് എ എഫ് സി കപ്പിൽ സമനില

ചെന്നൈ സിറ്റി എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ സമനില. ഇന്മ് മാൽഡീവ്സ് ക്ലബായ മാസിയയെ ആണ് ചെന്നൈ സിറ്റി നേരിട്ടത്. ഇരു ടീമുകളും രണ്ട് ഗോൾ വീതം അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ഫിറ്റോയുടെ ഇരട്ട ഗോളുകളാണ് ചെന്നൈ സിറ്റിക്ക് തുണയായത്. മത്സരത്തിന്റെ തുടക്കത്തിൽ 11ആം മിനുട്ടിൽ ഫിറ്റോ ചെന്നൈ സിറ്റിക്ക് ലീഡ് നൽകി.

രണ്ടാം പകുതിയിൽ മൂന്ന് മിനുട്ടുകൾക്ക് ഇടയിൽ പിറന്ന രണ്ട് ഗോളുകൾ മാസിയയെ മുന്നിൽ എത്തിച്ചു. 64ആം മിനുട്ടിൽ ഇർഫാനും 67ആം മിനുട്ടിൽ മഹുദീയും ആണ് മാസിയക്ക് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 89ആം മിനുട്ടിലാണ് ഫിറ്റോയുടെ സമനില ഗോൾ വന്നത്. ഇനി ഏപ്രിൽ 14ന് ടി സി സ്പോർട്സിനെ ആണ് ചെന്നൈ സിറ്റി ഇനി നേരിടേണ്ടത്.

ചെന്നൈ സിറ്റിക്ക് ഇന്ന് ആദ്യ എ എഫ് സി കപ്പ് മത്സരം

ചെന്നൈ സിറ്റി ഇന്ന് തങ്ങളുടെ ആദ്യ എ എഫ് സി കപ്പ് മത്സരത്തിന് ഇറങ്ങും. ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ മാൽഡീവ്സ് ക്ലബായ മാസിയയെ ആണ് ചെന്നൈ സിറ്റി ഇന്ന് നേരിടുന്നത്. ചെന്നൈയിലെ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാകും മത്സരം നടക്കുക. ഇതാദ്യമായാണ് തമിഴ്നാട്ടിൽ ഒരു എ എഫ് സി കപ്പ് മത്സരം നടക്കുന്നത്. ഇത്തവണ ഇന്ത്യയിൽ നിന്ന് എ എഫ് സി കപ്പിൽ മത്സരിക്കുന്ന ഏക ടീമാണ് ചെന്നൈ സിറ്റി.

എ എഫ് സി കപ്പിൽ കളിക്കേണ്ടിയിരുന്ന ബെംഗളൂരു എഫ് സി നേരത്തെ പ്ലേ ഓഫിൽ പരാജയപ്പെട്ട് പുറത്തായിരുന്നു. പ്ലേ ഓഫിൽ മാസിയ തന്നെ ആയിരുന്നു ബെംഗളൂരു എഫ് സിയെ പുറത്താക്കിയത്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക. ഐ ലീഗിൽ ഈ സീസണിൽ ഫോമിൽ എത്താൻ ആവാത്ത ചെന്നൈ സിറ്റിക്ക് ഏഷ്യയിൽ എങ്കിലും തിളങ്ങിയില്ലാ എങ്കിൽ ഈ സീസൺ നിരാശയുടേതാകും.

ചെന്നൈ സിറ്റിയുടെ എ എഫ് സി കപ്പ് മത്സരങ്ങൾ ചെന്നൈയിൽ തന്നെ

ചെന്നൈ സിറ്റിയുടെ എ എഫ് സി കപ്പ് മത്സരങ്ങൾക്ക് ചെന്നൈയിൽ ജവഹർ ലാൽ നെഹ്രു സ്റ്റേഡിയം വേദിയാകും. ഐലീഗിലും മറ്റു മത്സരങ്ങൾക്കും കോയമ്പത്തൂർ ആണ് ചെന്നൈ സിറ്റി ഹോം ഗ്രൗണ്ടായി ഉപയോഗിക്കാറുള്ളത്. എന്നാൽ എ എഫ് സിയുടെ ലൈസൻസ് ലഭിക്കാത്തതിനാൽ എ എഫ് സി കപ്പ് കോയമ്പത്തൂർ സ്റ്റേഡിയത്തിൽ നിന്ന് മാറ്റുകയായിരുന്നു. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ആകും ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാവുക.

ഇത്തവണ ഇന്ത്യയിൽ നിന്ന് ഏഷ്യൻ പോരാട്ടങ്ങളിൽ പങ്കെടുക്കുന്ന ഏക ക്ലബ് ചെന്നൈ സിറ്റി ആണ്. നേരത്തെ ബെംഗളൂരു എഫ് സി പ്ലേ ഓഫ് ഘട്ടത്തിൽ തന്നെ പുറത്തു പോയിരുന്നു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മാൽഡീവ്സ് ക്ലബായ മസിയയെ ആണ് ചെന്നൈ സിറ്റി നേരിടുന്നത്. മാർച്ച് 11നാകും മത്സരം നടക്കുക.

ഛേത്രിയുടെ പൊരുതൽ ഫലം കണ്ടില്ല, ബെംഗളൂരു എ എഫ് സി കപ്പിൽ നിന്ന് പുറത്ത്

ബെംഗളൂരു എഫ് സിക്ക് വൻ തിരിച്ചടി. എ എഫ് സി കപ്പിൽ യോഗ്യത റൗണ്ടിൽ തന്നെ ബെംഗളൂരു എഫ് സി പുറത്ത്. മാൽഡീവ്സ് ക്ലബായ മാസിയ ആണ് ബെംഗളൂരു എഫ് സിയെ ഗ്രൂപ്പ് ഘട്ടം കാണാതെ പുറത്താക്കിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ ആയിരുന്നു മാൽഡീവ്സ് ക്ലബിന്റെ വിജയം. ആദ്യ പാദത്തിൽ മാൽഡീവ്സിൽ വെച്ച് ബെംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ടു ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ജയം ബെംഗളൂരുവിന് നിർബന്ധമായിരുന്നു.

സ്വന്തം ഗ്രൗണ്ടിൽ നന്നായി കളിച്ചു എങ്കിലും ബെംഗളൂരുവിന് കാര്യങ്ങൾ എളുപ്പമായില്ല. 58ആം മിനുട്ടിൽ ബ്രൗണിലൂടെ ബെംഗളൂരു മുന്നിൽ എത്തിയെങ്കിലും 73ആം മിനുട്ടിൽ സമനില ഗോൾ നേടിക്കൊണ്ട് മാസിയ ബെംഗളൂരുവിനെ വിറപ്പിച്ചു. ഹസൻ ആയിരുന്നു സന്ദർശകർക്ക് വേണ്ടി ഗോൾ നേടിയത്. അപ്പോൾ അഗ്രിഗേറ്റ് സ്കോർ ബെംഗളൂരു 2-3 മാസിയ. പക്ഷെ പിന്നാലെ ചേത്രി രക്ഷകനായി. 78ആം മിനുട്ടിൽ ഛേത്രിയുടെ ഗോൾ വന്നതോടെ ബെംഗളൂരു 2-1ന് മുന്നിൽ എത്തുകയും അഗ്രിഗേറ്റ് സ്കോർ 3-3 എന്ന നിലയിൽ എത്തി. എവേ ഗോളിലും രണ്ട് ടീമുകളും തുല്യം.

മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നപ്പോൾ മാസിയ സ്റ്റെവർട്ടിലൂടെ ഗോൾവല കുലുക്കി. അഗ്രിഗേറ്റിൽ 4-3ന് മുന്നിൽ. പക്ഷെ എക്സ്ട്രാ ടൈമിൽ എവേ ഗോൾ കണക്കിൽ എടുക്കില്ല എന്നത് കൊണ്ട് ഒരു ഗോൾ നേടിയാൽ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് എത്തിക്കാൻ ബെംഗളൂരുവിന് ആകുമായിരുന്നു. അവസാനം 120ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിച്ച് ഛേത്രി ബെംഗളൂരുവിനെ 3-2ന് മുന്നിലും അഗ്രിഗേറ്റ് സ്കോറിൽ 4-4 എന്ന നിലയിൽ ഒപ്പവും എത്തിച്ചു.

പക്ഷെ പെനാൾട്ടി ഷൂട്ടൗട്ടിൽ ആർക്കും ബെംഗളൂരുവിനെ രക്ഷിക്കാൻ ആയില്ല. മൂന്ന് കിക്കുകൾ ബെംഗളൂരു പാഴാക്കിയപ്പോൾ മാസിയ ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടന്നു.

Exit mobile version