എ എഫ് സി ഗ്രൂപ്പ് ഘട്ടം ഉറപ്പിക്കാൻ ബെംഗളൂരു എഫ് സിക്ക് ഇന്ന് ജയിക്കണം

എ എഫ് സി കപ്പിന്റെ പ്ലേ ഓഫിന്റെ നിർണായകമായ രണ്ടാം പാദത്തിൽ ബെംഗളൂരു എഫ് സി ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് മാൽഡീവ്സ് ക്ലബായ മാസിയയെ നേരിടും. രണ്ട് പാദങ്ങളായി നടക്കുന്ന പ്ലേ ഓഫിന്റെ ആദ്യ പാദത്തിൽ മാൽഡീവ്സിൽ വെച്ച് ബെംഗളൂരു എഫ് സി പരാജയം ഏറ്റുവാങ്ങിയിരുന്നു. അന്ന് 1-2ന്റെ തോൽവി ആണ് ബെംഗളൂരു നേരിട്ടത്. ഒരു എവേ ഗോൾ മാത്രമാണ് ബെംഗളൂരുവിന് ഇന്ന് പ്രതീക്ഷ നൽകുന്നത്‌.

കഴിഞ്ഞ റൗണ്ടിൽ പാറൊ എഫ് സിയെ 10-1 എന്ന അഗ്രിഗേറ്റ് സ്കോറിന് തോൽപ്പിച്ചായിരുന്നു ബെംഗളൂരു പ്ലേ ഓഫിൽ എത്തിയത്. പക്ഷെ മാസിയക്ക് എതിരെ കാര്യങ്ങൾ അത്ര എളുപ്പമായില്ല. ഇന്ന് ക്യപറ്റൻ സുനിൽ ഛേത്രി ബെംഗളൂരു നിരയിൽ തിരിച്ച് എത്തും. ഹാംസ്ട്രിങ് ഇഞ്ച്വറി കാരണം അവസാന ആഴ്ചകളിൽ ഛേത്രി ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഇന്ന് വൈകിട്ട് 4.30നാണ് മത്സരം നടക്കുക.

ബെംഗളൂരു എഫ് സിക്ക് എ എഫ് സി കപ്പിൽ തോൽവി

ബെംഗളൂരു എഫ് സിക്ക് എ എഫ് സി കപ്പ് പ്ലേ ഓഫിന്റെ ആദ്യ പാദത്തിൽ പരാജയം. മാൾഡീവ്സ് ക്ലബായ മാസിയയെ മാൽഡീവ്സിൽ വെച്ച് നേരിട്ട ബെംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ടു ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതാദ്യമായാണ് മാസിയ ക്ലബ് ഇന്ത്യൻ ടീമിനെതിരെ വിജയം നേടുന്നത്. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇല്ലാതെ ഇറങ്ങിയത് ബെംഗളൂരു എഫ് സിക്ക് വലിയ ക്ഷീണമായി.

64ആം മിനുട്ടിൽ മഹുദിയിലൂടെ ആണ് മസിയ ആദ്യം മുന്നിൽ എത്തിയത്. പക്ഷെ ഒരു പെനാൾട്ടിയിലൂടെ സമനില കണ്ടെത്താൻ ബെംഗളൂരുവിനായി. 70ആം മിനുട്ടിൽ നിലിയാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. 80ആം മിനുട്ടിൽ വീണ്ടും ലീഡിൽ എത്താൻ മാസിയക്ക് ആയി. ഇത്തവണ സ്റ്റുവാർട്ട് ആണ് ഗുർപ്രീതിനെ മറികടന്ന് പന്ത് വലയിൽ എത്തിച്ചത്. എവേ ഗോൾ നേടാൻ ആയി എന്നതാണ് ഇന്ന് ബെംഗളൂരു എഫ് സിയുടെ ഏക ആശ്വാസം. ഫെബ്രുവരി 26ന് ആകും രണ്ടാം പാദ മത്സരം നടക്കുക.

എ എഫ് സി ഗ്രൂപ്പ് ഘട്ടം തേടി ബെംഗളൂരു എഫ് സി ഇന്ന് മാൽഡീവ്സിൽ

എ എഫ് സി കപ്പിന്റെ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സി ഇന്ന് മാൽഡീവ്സ് ക്ലബായ മാസിയയെ നേരിടും. രണ്ട് പാദങ്ങളായി നടക്കുന്ന പ്ലേ ഓഫിന്റെ ആദ്യ പാദം ഇന്ന് മാൽഡീവ്സിൽ വെച്ച് നടക്കും. കഴിഞ്ഞ റൗണ്ടിൽ പാറൊ എഫ് സിയെ 10-1 എന്ന അഗ്രിഗേറ്റ് സ്കോറിന് തോൽപ്പിച്ചാണ് ബെംഗളൂരു പ്ലേ ഓഫിൽ എത്തിയത്. പ്ലേ ഓഫ് വിജയിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിലേക്ക് ബെംഗളൂരു എഫ് സിക്ക് കടക്കാം.

മാൽഡീവ്സ് ടീമുകൾക്ക് എതിരെ മുമ്പ് കളിച്ചപ്പോൾ ഒക്കെ ബെംഗളൂരു എഫ് സി വിജയിച്ചിട്ടുണ്ട്. ആ ആത്മവിശ്വാസത്തിലാകും ബെംഗളൂരു ഇറങ്ങുക. ഇന്ന് സുനിൽ ഛേത്രി ബെംഗളൂരു നിരയിൽ ഉണ്ടാകില്ല. പരിക്ക് കാരണം അവസാന മത്സരങ്ങളിൽ ഒന്നും ഛേത്രി കളിച്ചിരുന്നില്ല. ഛേത്രിയുടെ അഭാവത്തിൽ സെമ്പോയി ആദ്യ ഇലവനിൽ എത്തിയേക്കും. പാറൊ എഫ് സിക്ക് എതിരെ രണ്ട് പാദങ്ങളിലും ഗോൾ നേടി സെമ്പോയി തിളങ്ങിയിരുന്നു. ഇന്ന് വൈകിട്ട് 4.30നാണ് മത്സരം നടക്കുക.

എ എഫ് സി കപ്പിൽ ബെംഗളൂരു എഫ് സിക്ക് ചരിത്ര വിജയം, അടിച്ചു കൂട്ടിയത് ഒമ്പത് ഗോളുകൾ

എ എഫ് സി കപ്പ് യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തിൽ ബെംഗളൂരു എഫ് സിക്ക് ചരിത്ര വിജയം. ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഭൂട്ടാൻ ക്ലബായ പാറൊ എഫ് സിയെ ബെംഗളൂരു എഫ് സി വൻ സ്കോറിലാണ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയ മത്സരത്തിൽ ഒമ്പതു ഗോളുകളാണ് ബെംഗളൂരു അടിച്ചു കൂട്ടിയത്. 9-1ന്റെ വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്. 10-1ന്റെ അഗ്രിഗേറ്റ് വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്.

ആദ്യ പാദത്തിൽ ഭൂട്ടാനിൽ വെച്ച് 1-0ന് ബെംഗളൂരു വിജയിച്ചിരുന്നു. ആദ്യ പാദത്തിൽ ഗോളടിച്ച സെമ്പോയ് തന്നെ ആണ് ഇന്നും ബെംഗളൂരുവിന്റെ ഹീറോ ആയത്. നാലു ഗോളുകളാണ് സെമ്പോയ് അടിച്ചു കൂട്ടിയത്‌. 6, 26, 67, 85 എന്നീ മിനുട്ടുകളിൽ ആണ് സെമ്പോയ് ഗോളുകൾ അടിച്ചത്. സെമ്പോയിയെ കൂടാതെ ജമൈക്കൻ സ്ട്രൈക്കർ ബ്രൗണും ഹാട്രിക്ക് നേടി. ജുവാൻ ഗോൺസാലസ്, പെഡ്രോമോ എന്നിവരാണ് മറ്റു സ്കോറേഴ്സ്. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇല്ലാതെ ആയിരുന്നു ബെംഗളൂരു ഇന്ന് ഇറങ്ങിയത്. മലയാളി താരം ലിയോൺ അഗസ്റ്റിൻ ഇന്ന് ഒരു അസിസ്റ്റ് ബെംഗളൂരുവിന് സംഭാവന ചെയ്തു.

എ എഫ് സി കപ്പ് ഛേത്രി ഇല്ലാതെ ബെംഗളൂരു ഇന്ന് ഇറങ്ങും

എ എഫ് സി കപ്പ് യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തിൽ ബെംഗളൂരു എഫ് സി ഇന്ന് ഭൂട്ടാൻ ക്ലബായ പാറൊ എഫ് സിയെ നേരിടും. ഭൂട്ടാനിൽ വെച്ച് നടന്ന ആദ്യ പാദ മത്സരത്തിൽ പാറൊ എഫ് സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് ബെംഗളൂരു എഫ് സി തോൽപ്പിച്ചിരുന്നു. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ എളുപ്പത്തിൽ പാറൊ എഫ് സിയെ മറികടക്കാം എന്നാണ് ബെംഗളൂരു എഫ് സി കരുതുന്നത്‌.

ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ന് ഇറങ്ങില്ല‌. ഛേത്രിക്ക് വിശ്രമം നൽകാൻ ആണ് പരിശീലകൻ കാർലെസ് തീരുമാനിച്ചിരിക്കുന്നത്. ഛേത്രിയുടെ അഭാവത്തിൽ കഴിഞ്ഞ കളിയിൽ ഗോളുമായി ഹീറോ ആയ സെമ്പോയ് ആദ്യ ഇലവനിൽ എത്തിയേക്കും. രാത്രി 7.30നാണ് മത്സരം നടക്കുക.

എ എഫ് സി കപ്പ്, ഭൂട്ടാനിൽ ബെംഗളൂരു എഫ് സിക്ക് വിജയം

എ എഫ് സി കപ്പ് യോഗ്യതാ മത്സരത്തിന്റെ ആദ്യ പാദത്തിൽ ബെംഗളൂരു എഫ് സിക്ക് വിജയം. ഇന്ന് ഭൂട്ടാനിൽ വെച്ച് നടന്ന മത്സരത്തിൽ പാറൊ എഫ് സിയെ ആണ് ബെംഗളൂരു എഫ് സി പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടം തന്നെ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരു എഫ് സിയുടെ വിജയം. രണ്ടാം പകുതിയുടെ തുടക്കത്തിൽ സെമ്പോയ് ആണ് ബെംഗളൂരുവിനായി വിജയ ഗോൾ നേടിയത്.

അരങ്ങേറ്റക്കാരനായ റോഷൻ നൽകിയ പാസിൽ നിന്നായിരുന്നു സെമ്പോയി ലക്ഷ്യം കണ്ടത്. വിജയത്തിനൊപ്പം എവേ ഗോളും കൂടെ സ്വന്തമാക്കിയ ബെംഗളൂരുവിന് രണ്ടാം പാദത്തിൽ മുൻ തൂക്കം നൽകും. ഫെബ്രുവരി 12നാകും രണ്ടാം പാദ മത്സരം നടക്കുക.

എ എഫ് സി കപ്പിനായുള്ള ബെംഗളൂരു എഫ് സി ടീം പ്രഖ്യാപിച്ചു, മൂന്ന് മലയാളികൾ ടീമിൽ

എ എഫ് സി കപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്കായുള്ള ബെംഗളൂരു എഫ് സി ടീം പ്രഖ്യാപിച്ചു. 30 അംഗ ടീമിനെയാണ് ഐ എസ് എൽ ചാമ്പ്യന്മാർ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മലയാളി താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. സീനിയർ താരം റിനോ ആന്റോ, മികച്ച ഫോമിൽ ഉള്ള ആശിഖ് കുരുണിയൻ, യുവതാരം ലിയോൺ അഗസ്റ്റിൻ എന്നിവരാണ് ബെംഗളൂരു എഫ് സി ടീമിൽ ഉള്ള മലയാളികൾ. കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള താരമാണ് ലിയോൺ അഗസ്റ്റിൻ.

30 അംഗ ടീമിൽ 8 ബെംഗളൂരു എഫ് സി ബി ടീം താരങ്ങളെ പരിശീലകൻ കാർലെസ് ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശ താരങ്ങളായി ജുവാൻ ഗോൺസാലസ്, പാർതാലു, നിലി പെർഡോമോ, ദേഷ്റോൻ ബ്രൗൺ എന്നിവരാണ് ഉള്ളത്. ബുധനാഴ്ച ഭൂട്ടാനിൽ വെച്ച് പാറോ എഫ് സിയെ ആണ് ബെംഗളൂരു നേരിടേണ്ടത്.

The Squad:

Goalkeepers: Gurpreet Singh Sandhu, Prabhsukhan Singh Gill, Aditya Patra

Defenders: Rahul Bheke, Sairuat Kima, Juan Gonzalez, Rino Anto, Nishu Kumar, Parag Shrivas, Gursimrat Singh Gill, Biswa Darjee, Namgyal Bhutia, Johnson Singh Laishram, Harmanjot Khabra

Midfielders: Erik Paartalu, Eugeneson Lyngdoh, Kean Lewis, Udanta Singh, Suresh Wangjam, Nili Perdomo, Leon Augustine, Emmanuel Lalchhanchhuaha, Amay Morajkar

Forwards: Sunil Chhetri, Thongkhosiem Haokip, Ashique Kuruniyan, Deshorn Brown, Advait Shinde, Sridarth Nongmeikapam, Naorem Roshan Singh

7 വർഷങ്ങൾക്ക് ശേഷം എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടം കടക്കാതെ ഇന്ത്യൻ ക്ലബുകൾ

ഇന്ന് എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോൾ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നിരാശ മാത്രമാണ് കിട്ടിയത്. ഇന്ത്യൻ ക്ലബുകളായ മിനേർവ പഞ്ചാബും, ചെന്നൈയിൻ എഫ് സിയും ഗ്രൂപ്പ് ഘട്ടം കടന്നില്ല. ഏഴു വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു അവസ്ഥയിൽ ഇന്ത്യൻ ടീമുകൾ എത്തുന്നത്. 2012ൽ ആയിരുന്നു അവസാനമായി ഇന്ത്യൻ ടീമുകൾ ഗ്രൂപ്പ് ഘട്ടം കടക്കാതെ മടങ്ങിയത്.

2012ൽ സാൽഗോക്കറും ഈസ്റ്റ് ബംഗാളും ഗ്രൂപ്പ് ഘട്ടം കടന്നിരുന്നില്ല. എന്നാൽ അന്ന് ഇന്ത്യൻ ക്ലബുകൾ വെസ്റ്റ് സോണിൽ ആയിരുന്നു കളിച്ചിരുന്നത്. 2013ൽ ഈസ്റ്റ് സോണിലേക്ക് മാറിയതിനു ശേഷം എല്ലാ സീസണിലും മികച്ച പ്രകടനം ഇന്ത്യൻ ക്ലബുകൾ കാഴ്ചവെച്ചിരുന്നു. ബെംഗളൂരു എഫ് സി ഒരിക്കൽ ഫൈനൽ വരെ എത്തുകയും ചെയ്തിരുന്നു‌.

എന്നാൽ ഇത്തവണ അതൊന്നും ഉണ്ടായില്ല. മിനേർവ പഞ്ചാബ് ഒരു മത്സരം പോലു ജയിക്കാതെ ആണ് മടങ്ങുന്നത്. ഐ എസ് എല്ലിനെ പ്രതിനിധീകരിച്ച് എ എഫ് സിയിൽ എത്തുന്ന ആദ്യ ക്ലബായിട്ടും ചെന്നൈയിന് ഒന്നും ചെയ്യാനായില്ല.

മുഹമ്മദ് റാഫിയുടെ മാസ്റ്റർ ക്ലാസിനും ചെന്നൈയിനെ രക്ഷിക്കാനായില്ല

മലയാളി താരം മുഹമ്മദ് റാഫി ഹീറോ ആയിട്ടും ചെന്നൈയിന് സന്തോഷമില്ല. എ എഫ് സി കപ്പിൽ ഇന്ന് നടന്ന നിർണായക പോരാട്ടം വിജയിച്ചിട്ടും ചെന്നൈയിൻ എ എഫ് സി കപ്പിൽ നിന്ന് പുറത്ത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മിനേർവ പഞ്ചാബ് ധാക്ക അഭഹാനിയോട് പരാജയപ്പെട്ടതാണ് ചെന്നൈയിന്റെ നോക്കൗട്ട് സ്വപ്നം തകർത്ത. മത്സരം ജയിച്ച ധാക്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് കടന്നു.

ഇന്ന് ചെന്നൈയിന് നോക്കൗട്ട് റൗണ്ട് കാണണം എങ്കിൽ അവർ വിജയിക്കുകയും ഒപ്പം ധാക്ക വിജയിക്കാതിരിക്കുകയും വേണമായിരുന്നു. മുഹമ്മദ് റാഫി സ്റ്റാറായ മത്സരം ഇഞ്ച്വറി ടൈമിലാണ് ചെന്നൈയിൻ വിജയിച്ചത്. തുടക്കത്തിൽ റാഫിയുടെ ഒരു തകർപ്പൻ ഹെഡറും ഒപ്പം എൽ സാബിയയുടെ ഗോളും ചെന്നൈയിനെ 2-0ന് മുന്നിൽ എത്തിച്ചിരുന്നു. എൽ സാബിയയുടെ ഗോളിന് അസിസ്റ്റ് നൽകിയതും റാഫി ആയിരു‌ന്നു.

ഈ 2-0ന്റെ ലീഡ് നിലനിർത്താൻ ചെന്നൈയിനായില്ല. 2 ഗോളുകളും വഴിക്ക് വഴിയായി വാങ്ങിയ ചെന്നൈയിൻ 2-2 എന്ന നിലയിൽ പരുങ്ങി. അപ്പോൾ വീണ്ടും ഗോളുമായി റാഫി രക്ഷകനായി. 3-2ന് വിജയം ചെന്നൈയിൻ ഉറപ്പിച്ച സമയത്ത് മിനേർവ പഞ്ചാബ് ധാക്ക അബഹാനി മത്സരത്തിൽ ധാക്ക് ലീഡ് എടുത്തു. 94ആം മിനുട്ടിൽ ആയിരു‌ന്നു ധാക്ക വിജയ ഗോൾ നേടിയത്.

എ എഫ് സി നോക്കൗട്ട് റൗണ്ട് കളിക്കുന്ന ആദ്യ ഐ എസ് എൽ ക്ലബായ ചെന്നൈയിന് നോക്കൗട്ട് ഘട്ടം എത്താൻ കഴിയാത്തത് നിരാശയായി അവസാന വർഷങ്ങളിലൊക്കെ ഇന്ത്യൻ ടീമുകൾ എ എഫ് സി കപ്പിൽ മികച്ച പ്രകടനങ്ങളായിരുന്നു കാഴ്ചവെച്ചത്.

അവസാന നിമിഷത്തിൽ ഹീറോ ആയി മുഹമ്മദ് റാഫി, ചെന്നൈയിന് രക്ഷ!!

എ എഫ് സി കപ്പിലെ നിർണായക പോരാട്ടത്തിൽ ചെന്നൈയിൻ എഫ് സിയുടെ രക്ഷകനായി മലയാളി താരം മുഹമ്മദ് റാഫി. ഇന്ന് മിനേർവ പഞ്ചാബിനെതിരായ മത്സരത്തിൽ പരാജയത്തിലേക്ക് പോവുകയായിരുന്ന ചെന്നൈയിനെ 90ആം മിനുട്ടിലെ ഗോളിലൂടെ ആണ് റാഫി രക്ഷിച്ചത്. മത്സരത്തിൽ 1-0ന് ചെന്നൈയിൻ പിറകിൽ നിൽക്കുമ്പോൾ ഇറങ്ങിയ റാഫി അവസാന നിമിഷത്തിൽ ഗോളടിച്ച് സമനില നേടിക്കൊടുക്കുകയായിരുന്നു.

റാഫിയുടെ കരിയറിലെ ആദ്യ എ എഫ് സി കപ്പ് ഗോളാണിത്. ഈ ഗോളോടെ എ എഫ് സി കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനായും റാഫി മാറി. ഗ്രൂപ്പിൽ ആദ്യം ഏറ്റുമുട്ടിയപ്പോഴും മിനേർവയും ചെന്നൈയിനും സമനിലയിൽ തന്നെയായിരുന്നു പിരിഞ്ഞത്. ഗ്രൂപ്പിലെ തുടർച്ചയായ അഞ്ചാം മത്സരത്തിലും മിനേർവ പഞ്ചാബ് സമനില വഴങ്ങിയിരിക്കുകയാണ് എന്ന കൗതുകവും ഇന്നത്തെ ഫലത്തിൽ ഉണ്ട്. അഞ്ചു മത്സരങ്ങളിൽ നിന്ന് എട്ടു പോയന്റുമായി ചെന്നൈയിൻ ആണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമതുള്ളത്. അഞ്ച മത്സരങ്ങളിൽ നിന്ന് അഞ്ചു പോയന്റു മാത്രമുള്ള മിനേർവയുടെ ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന പ്രതീക്ഷ ഇന്നത്തെ ഫലത്തോടെ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.

കൊറിയ പിൻമാറി 2023 ഏഷ്യൻ കപ്പ് ചൈനയിൽ

2023ൽ നടക്കുന്ന ഏഷ്യൻ കപ്പിന് ചൈന വേദിയാകും. ഏഷ്യൻ കപ്പിനായി രംഗത്തുള്ള മറ്റെല്ലാ രാജ്യങ്ങളും പിൻമാറിയതോടെയാണ് ചൈന തന്നെ ആതിത്ഥ്യം വഹിക്കുമെന്ന് ഉറപ്പായത്. ഇതിന് മുമ്പ് 2004ൽ ചൈന ഏഷ്യൻ കപ്പിന് ആതിഥ്യം വഹിച്ചിരുന്നു. അന്ന് ഫൈനൽ വരെ എത്താനും അവർക്കായിരുന്നു. കൊറിയയും സജീവമായി ഏഷ്യൻ കപ്പിനായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ കൊറിയ ബിഡിൽ നിന്ന് പിൻമാറി.

2022 ഖത്തർ ലോകകപ്പിന് പിന്നാലെ ആയിരിക്കും ഏഷ്യൻ കപ്പ് നടക്കുക. കഴിഞ്ഞ തവണ യു എ ഇ ആയിരുന്നു ഏഷ്യൻ കപ്പിന് ആതിഥ്യം വഹിച്ചത്. ഇന്ത്യ അടക്കം 24 ടീമുകൾ അന്ന് ടൂർണമെൻറ്റിന്റ്റെ ഭാഗമായിരുന്നു. ഇത്തവണയും 24 ടീമുകൾ ഏഷ്യൻ കപ്പിൽ പങ്കെടുക്കും.

എ എഫ് സി കപ്പ്, വിനീത് ഗോളടിച്ചിട്ടും ചെന്നൈയിന് തോൽവി

എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള സുവർണ്ണാവസരം ചെന്നൈയിന് തുലച്ചു. ഇന്ന് ധാക്കയിൽ വെച്ച് നടന്ന മത്സരത്തിൽ ധാക അബാനിയോട് പരാജയപ്പെട്ടതാണ് ചെന്നൈയിന് വിനയായത്. ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ തോറ്റത്. തുടക്കത്തിൽ ഒരു ഗോളിന് ചെന്നൈയിൻ മുന്നിലെത്തിയതായിരുന്നു.

മലയാളി താരം സി കെ വിനീത് കളിയുടെ ആറാം മിനുട്ടിൽ തന്നെ ചെന്നൈയിന് ലീഡ് നൽകിയത് ആയിരുന്നു. എന്നാൽ പിന്നീട് ചെന്നൈ തകർന്നു. കളൊയുടെ 88 മിനുട്ട് വരെ‌ 2-2 എന്ന നിലയിൽ ഉണ്ടായിരുന്ന കളിയിൽ അവസാന മിനുട്ടിലെ ഗോളിലാണ് ചെന്നൈയിൻ പരാജയപ്പെട്ടത്. ഈ പരാജയത്തിനു ശേഷവും ഗ്രൂപ്പിൽ ചെന്നൈയിന് ഒന്നാമത് നിൽക്കുകയാണ്. നാലു മത്സരങ്ങളിൽ നിന്ന് 7 പോയിന്റ് ആണ് ചെന്നൈയിന് ഉള്ളത്.

Exit mobile version