ചെന്നൈ സിറ്റിയുടെ എ എഫ് സി കപ്പ് മത്സരങ്ങൾ ചെന്നൈയിൽ തന്നെ

ചെന്നൈ സിറ്റിയുടെ എ എഫ് സി കപ്പ് മത്സരങ്ങൾക്ക് ചെന്നൈയിൽ ജവഹർ ലാൽ നെഹ്രു സ്റ്റേഡിയം വേദിയാകും. ഐലീഗിലും മറ്റു മത്സരങ്ങൾക്കും കോയമ്പത്തൂർ ആണ് ചെന്നൈ സിറ്റി ഹോം ഗ്രൗണ്ടായി ഉപയോഗിക്കാറുള്ളത്. എന്നാൽ എ എഫ് സിയുടെ ലൈസൻസ് ലഭിക്കാത്തതിനാൽ എ എഫ് സി കപ്പ് കോയമ്പത്തൂർ സ്റ്റേഡിയത്തിൽ നിന്ന് മാറ്റുകയായിരുന്നു. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ആകും ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാവുക.

ഇത്തവണ ഇന്ത്യയിൽ നിന്ന് ഏഷ്യൻ പോരാട്ടങ്ങളിൽ പങ്കെടുക്കുന്ന ഏക ക്ലബ് ചെന്നൈ സിറ്റി ആണ്. നേരത്തെ ബെംഗളൂരു എഫ് സി പ്ലേ ഓഫ് ഘട്ടത്തിൽ തന്നെ പുറത്തു പോയിരുന്നു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മാൽഡീവ്സ് ക്ലബായ മസിയയെ ആണ് ചെന്നൈ സിറ്റി നേരിടുന്നത്. മാർച്ച് 11നാകും മത്സരം നടക്കുക.

Exit mobile version