ഏഷ്യൻ കപ്പിൽ എത്തിയിട്ടും കഷ്ടം തന്നെ, ഇനിയും ട്രെയിനിങ് കിറ്റ് വരെ ഇല്ലാതെ ഇന്ത്യ

പുതിയ ജേഴ്സി സ്പോൺസർ വന്നതും അതിനായി വൻ ചടങ്ങ് നടത്തിയതും ഒക്കെ രണ്ട് ദിവസം മുമ്പ് ഇന്ത്യൻ ഫുട്ബോളിൽ കണ്ട കാഴ്ചയാണ്. പക്ഷെ ആ ചടങ്ങുകളുടെ പുറം മോടിയിൽ മാത്രമെ ഇന്ത്യൻ ഫുട്ബോൾ തിളങ്ങുന്നുള്ളൂ. യു എ ഇയിൽ എത്തി മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ ക്യാമ്പിൽ ട്രെയിനിങ് കിറ്റ് വരെ എത്തിയിട്ടില്ല എന്നാണ് വാർത്തകൾ വരുന്നത്. പുതിയ ജേഴ്സി സ്പോൺസർമാരായ Six5Six ആണ് ട്രെയിനിങ് കിറ്റ് അടക്കം ഒരുക്കേണ്ടത്.

അവസാന 12 വർഷമായി ഇന്ത്യക്ക് ജേഴ്സി ഒരുക്കുന്നു നൈകുമായുള്ള കരാർ അവസാനിപ്പിച്ചായിരുന്നു ഇന്ത്യൻ ടീം സിക്സ്5സിക്സുമായി കരാറിൽ എത്തിയത്. പുതിയ ജേഴ്സി ആരാധകർക്കായി ഓൺലൈൻ വിപണിയിൽ എത്തിക്കാൻ പുതിയ സ്പോൺസർമാർക്ക് ആയി എങ്കിലും കളിക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അവർക്കായില്ല. ഇപ്പോൾ പഴയ ഇന്ത്യൻ സ്പോൺസറായ നൈകിന്റെ കിറ്റ് അണിഞ്ഞാണ് ഇന്ത്യൻ ടീം പരിശീലനം നടത്തുന്നത്. ഈ ആഴ്ചയിൽ തന്നെ സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള ഇന്ത്യൻ ടീൻ അതിനു മുമ്പ് എങ്കിലും ജേഴ്സികൾ ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ്.

എട്ടു വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പിൽ കളിക്കുന്നത്. യു എ ഇയിൽ ആദ്യമെത്തിയെങ്കിലും ഒരു നല്ല സൗഹൃദ മത്സരം ഒരുക്കാൻ വരെ ഇന്ത്യക്കായിട്ടില്ല. വിവരങ്ങക്ക് അനുസരിച്ച് ഇന്ത്യ ഒരു പ്രാദേശിക ക്ലബുമാായി സൗഹൃദ മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.

ഏഷ്യാ കപ്പിനായി യു എ ഇയിൽ എത്തുന്ന ആദ്യ ടീമായി ഇന്ത്യ

ഏഷ്യാ കപ്പിൽ പങ്കെടുക്കാനായി ഇന്ത്യൻ ടീം അബൂദാബിയിലെത്തി. ഇന്നാണ് ടീം യു എ ഇയിൽ പറന്നിറങ്ങിയത്. ഏഷ്യാ കപ്പിൽ പങ്കെടുക്കുന്നതിനായി യു എ യിലേക്ക് എത്തുന്ന ആദ്യ ടീം ഇന്ത്യയാണ്. മറ്റു ടീമുകൾ അടുത്ത ആഴ്ച മുതലെ എത്തി തുടങ്ങുകയുള്ളൂ. 28 അംഗ ടീമും ആയാണ് ഇന്ത്യ അബൂദാബിയിൽ ഇറങ്ങിയത്. രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ച ശേഷം അവസാന 23 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിക്കും.

ഒഎഉ പ്രാദേശിക ക്ലബുമായും പിന്നെ ഒമാനുമായും ആണ് ഇന്ത്യയുടെ ഏഷ്യാ കപ്പിനായുള്ള സന്നാഹ മത്സരങ്ങൾ. അടുത്ത മാസം തുടങ്ങുന്ന ഏഷ്യാ കപ്പിൽ ശക്തമായ ഗ്രൂപ്പിലാണ് ഇന്ത്യ ഉള്ളത്. ആതിഥേയരായ യു എ ഇ, തായ്‌ലാന്റ്, ബഹ്റൈൻ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പിൽ ഉള്ളത്. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പിൽ കളിക്കുന്നത്.

സഹൽ ഏഷ്യാകപ്പ് ടീമിൽ നിന്ന് പുറത്ത്, രണ്ട് മലയാളികളുമായി ഇന്ത്യൻ ടീം യു എ യിലേക്ക്

ഏഷ്യാ കപ്പിനായി പുറപ്പെടുന്ന ഇന്ത്യയുടെ 28 അംഗ ടീമിനെ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 34 അംഗ സ്ക്വാഡ് വെട്ടികുറച്ചപ്പോൾ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ അവസരം പോയി. സഹലിന്റെ ഇന്ത്യൻ അരങ്ങേറ്റം ഇനിയും വൈകും. രാഹുൽ ബെഹ്കെ, സൂസൈരാജ്, ജോബി ജസ്റ്റിൻ തുടങ്ങി നല്ല ഫോമിൽ ഉള്ള പലരും പുറത്ത് ഇരിക്കു‌കയാണ്‌. എന്നാൽ സുമീത് പസി, ജെജെ, ജർമൻ പ്രീത്, വിനിത് റായ് തുടങ്ങി ഒട്ടും ഫോമിൽ അല്ലാത്ത പലരും ടീമിൽ ഉണ്ട്.

മലയാളി താരങ്ങളായി ആഷിഖ് കുരുണിയനും അനസ് എടത്തൊടികയും ആണ് ടീമിൽ ഉള്ളത്. ടീം നാളെ അബുദാബിയിലേക്ക് പുറപ്പെടും. ടീം ഏഷ്യാ കപ്പിന് മുന്നോടിയായി രണ്ട് സൗഹൃദ മത്സരങ്ങളും കളിക്കും. ജനുവരി ആദ്യ വാരം ആണ് ഏഷ്യാ കപ്പ് നടക്കുന്നത്.

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Arindam Bhattacharya, Vishal Kaith

Defenders: Pritam Kotal, Lalruatthara, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Sarthak Golui, Subhasish Bose, Narayan Das

Midfielders: Udanta Singh, Jackichand Singh, Pronay Halder, Vinit Rai, Rowllin Borges, Anirudh Thapa, German P Singh, Ashique Kuruniyan, Halicharan Narzary, Lallianzuala Chhangte

Forwards: Sunil Chhetri, Jeje Lalpekhlua, Balwant Singh, Manvir Singh, Farukh Choudhary, Sumeet Passi

ഏഷ്യകപ്പിനായുള്ള ഇന്ത്യയുടെ പുതിയ ജേഴ്സി എത്തി

ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യൻ ഫുട്ബോൾ ടീം പുതിയ ജേഴ്സി പ്രകാശനം ചെയ്തു. ദീർഘകകാലമായി ഇന്ത്യൻ ഫുട്ബോളിന്റെ ജേഴ്സി ഒരുക്കുകയായിരുന്ന നൈകുമായുള്ള കരാർ അവസാനിപ്പിച്ച് പുതിയ കമ്പനിയുമായി സഹകരിച്ചാണ് ഇന്ത്യ പുതിയ ജേഴ്സി ഇറക്കിയിരിക്കുന്നത്. six5six എന്ന കമ്പനിയുമായാണ് കരാറിൽ എത്തിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ജേഴ്സി ഒരുക്കിയത് six5six എന്ന കമ്പനി തന്നെ ആയിരുന്നു. ഏഷ്യാ കപ്പിനായായിരിക്കും Six5sixലൂടെ ഇന്ത്യൻ ടീമിന്റെ ആദ്യ ജേഴ്സി എത്തുക. പുതിയ ജേഴ്സി ഇന്ന് ഇന്ത്യൻ താരങ്ങളും പരിശീലകനും അണിനിരന്ന ചടങ്ങിൽ പുറത്ത് ഇറക്കി. നീലയും ഒപ്പം കൈകളിൽ കടുവയെ സൂചിപ്പിക്കുന്ന ഷേഡുകളുമായാണ് ഇന്ത്യൻ ജേഴ്സി എത്തുന്നത്. ഹോം, എവേ, ട്രെയിനിങ് കിറ്റുകൾ എന്നിവ ഇന്ന് പുറത്ത് ഇറക്കി.

2011 ശേഷം ആദ്യമായാണ് ഇന്ത്യൻ ടീം ഏഷ്യാകപ്പിൽ പങ്കെടുക്കുന്നത്. അവസാന 12 വർഷമാായി നൈക് ആയിരുന്നു ഇന്ത്യയുടെ കിറ്റ് പാട്ണർ. 2006ൽ ആയിരുന്നു അഡിഡാസുമായുള്ള കരാർ അവസാനിപ്പിച്ച് ഇന്ത്യ നൈകുമായി കരാർ ഒപ്പിട്ടത്.

ഓസ്ട്രേലിയൻ മിഡ്ഫീൽഡർക്ക് ഏഷ്യാ കപ്പ് നഷ്ടമാകും

ഓസ്ട്രേലിയൻ ഡിഫൻഡറായ ആരോൺ മൂയിക്ക് ഏഷ്യാ കപ്പ് നഷ്ടമാകും. ഇംഗ്ലീഷ് പ്രെമെഇയർ ലീഗ് ക്ലബായ ഹഡേഴ്സ് ഫീൽഡിന്റെ താരമായ മൂയിക്ക് കഴിഞ്ഞ ആഴ്ച ആഴ്സണലിനെതിരായ മത്സരത്തിലായിരുന്നു പരിക്കേറ്റത്. വലതു കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. താരം നീണ്ട കാലം പുറത്തിരിക്കേണ്ടി വരുമെന്ന് ക്ലബ് തന്നെ അറിയിച്ചു.

ഏഷ്യാ കപ്പ് തുടങ്ങൻ ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ ഇങ്ങനെ ഒരു പരിക്ക് ഓസ്ട്രേലിയക്ക് വലിയ തിരിച്ചടിയാണ്. ഏഷ്യാ കപ്പ് നിലനിർത്താൻ ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് മൂയിയുടെ സേവനം ഒട്ടും ലഭ്യമാകില്ല. ക്ലബിന്റെയും രാജ്യത്തിന്റെയും നിർണായ മത്സരങ്ങൾ നഷ്ടമാകുന്നതിൽ സങ്കടമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു

സിറിയ, ജോർദാൻ, പലസ്തീൻ എന്നീ രാജ്യങ്ങൾക്ക് ഒപ്പം ഗ്രൂപ്പ് ബിയികാണ് ഓസ്ട്രേലിയയുടെ സ്ഥാനം.

ഏഷ്യാ കപ്പിനായുള്ള ജപ്പാൻ ടീമിൽ കഗാവ ഇല്ല

ഏഷ്യാ കപ്പ് കിരീടം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന ജപ്പാൻ ടീമിനൊപ്പം സീനിയർ താരം കഗാവ ഉണ്ടാവില്ല. ജപ്പാൻ പരിശീലകൻ ഹാജിമെ മൊറിയാസു ഇന്ന് പ്രഖ്യാപിച്ച ടീമിൽ കൂടുതല യുവതാരങ്ങൾക്ക് അവസരം കൊടുത്തപ്പോൾ 29കാരനായ കഗാവ പുറത്തായി. ഇപ്പോൾ ജർമ്മൻ ക്ലബ് ഡോർട്മുണ്ടിനായി കളിക്കുന്ന താരത്തിന് അവിടെയും കളിക്കാൻ അവസരം ലഭിക്കുന്നില്ല.

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ച താരമാണ് കഗാവ. കഗാവയെ തഴഞ്ഞത് ഫോമിൽ ഇല്ലാത്തത് കൊണ്ടാണെന്ന് പരിശീലകൻ പറഞ്ഞു. കഴിഞ്ഞ ഏഷ്യാ കപ്പിൽ കിരീടം നേടാൻ കഴിഞ്ഞില്ല ഇത്തവണ എന്തു നൽകിയം കിരീടം നേടണം. അതുകൊണ്ട് തന്നെ ഫോമിൽ ഉള്ളവരെ മാത്രമെ ടീമിൽ എടുക്കു എന്നും പരിശീലകൻ പറഞ്ഞു.

യുവതാരങ്ങളാൽ സമ്പന്നമായ ടീമിൽ സീനിയർ താരങ്ങളായ യുയ ഒസാകോയും യുതോ നഗടോമോയും ഇടം പിടിച്ചിട്ടുണ്ട്‌. ജനുവരി ആദ്യവാരമാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. 2011ൽ ആണ് അവസാനം ജപ്പാൻ ഏഷ്യം കിരീടം നേടിയത്.

Japan squad: Masaaki Higashiguchi (Gamba Osaka/JPN), Shuichi Gonda (Sagan Tosu/JPN), Daniel Schmidt (Vegalta Sendai/JPN), Yuto Nagatomo (Galatasaray/TUR), Tomoaki Makino (Urawa Red Diamonds/JPN), Maya Yoshida (Southampton/ENG), Sho Sasaki (Sanfrecce Hiroshima/JPN), Hiroki Sakai (Marseille/FRA), Sei Muroya (FC Tokyo/JPN), Genta Miura (Gamba Osaka/JPN), Takehiro Tomiyasu (Sint-Truiden/BEL), Toshihiro Aoyama (Sanfrecce Hiroshima/JPN), Genki Haraguchi (Hannover96/GER), Gaku Shibasaki (Getafe/ESP), Wataru Endo (Sint-Truiden/BEL), Junya Ito (Kashiwa Reysol/JPN), Shoya Nakajima (Portimonense/POR), Takumi Minamino (Salzburg/AUT), Hidemasa Morita (Kawasaki Frontale/JPN), Ritsu Doan (FC Groningen/NED), Yuya Osako (Werder Bremen/GER), Takuma Asano (Hannover96/GER), Koya Kitagawa (Shimizu S-Pulse/JPN) 

ഏഷ്യാ കപ്പ് സാധ്യതാ ടീം പ്രഖ്യാപിച്ചു, സഹൽ അബ്ദുൽ സമദ് ടീമിൽ

ഏഷ്യാ കപ്പിനായുള്ള 34 അംഗ സാധ്യതാ ലിസ്റ്റ് ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചു. ജനുവരി ആദ്യ വാരം യു എ ഇയിൽ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ടീമിൽ ഏറ്റവും സന്തോഷം തരുന്ന കാര്യം കേരള ബ്ലാസ്റ്റേഴ്സ് യുവതാരം സഹൽ അബ്ദുൽ സമദ് ഈ 34 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ്. ഇതാദ്യമായാണ് സഹൽ ഇന്ത്യൻ ക്യാമ്പിൽ എത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ നടത്തിയ പ്രകടനമാണ് സഹലിനെ കോൺസ്റ്റന്റൈന്റെ കണ്ണിൽ പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം സീസണിലും സഹൽ വലിയ പോസിറ്റീവ് ആയിരുന്നു. സഹലിനെ കൂടാതെ ദേശീയ ടീമിലെ സ്ഥിരം മലയാളി സാന്നിദ്ധ്യങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും ടീമിൽ ഉണ്ട്.

മികച്ച പ്രകടനം നടത്തിക്കൊണ്ട് ഇരിക്കുന്ന ജോബി ജസ്റ്റിന് ദേശീയ ടീമിലേക്ക് ക്ഷണം കിട്ടുമെന്ന് പ്രതീക്ഷിച്ചു എങ്കിലും അതുണ്ടായില്ല. ഏഷ്യാ കപ്പിനായുള്ള ക്യാമ്പ് അടുത്ത ആഴ്ച ആരംഭിക്കും. ഏഷ്യാ കപ്പിന് മുമ്പ് രണ്ട് സൗഹൃദ മത്സരങ്ങളും ഇന്ത്യ കളിക്കും.

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Arindam Bhattacharya, Vishal Kaith

Defenders: Pritam Kotal, Sarthak Golui, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Subhasish Bose, Narayan Das, Nishu Kumar, Lalruatthara, Jerry Lalrinzuala.

Midfielders: Udanta Singh, Nikhil Poojary, Pronay Halder, Rowllin Borges, Anirudh Thapa, Vinit Rai, Halicharan Narzary, Ashique Kuruniyan, Germanpreet Singh, Bikash Jairu, Lallianzuala Chhangte, Sahal Samad, Komal Thatal, Jackichand Singh.

Forwards: Sunil Chhetri, Jeje Lalpekhlua, Sumeet Passi, Farukh Choudhary, Balwant Singh, Manvir Singh

“ഏഷ്യാ കപ്പിന് തയ്യാർ, 2011 പോലെ ആകില്ല ഇത്തവണ” ഛേത്രി

ഏഷ്യാ കപ്പിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ താനും തന്റെ രാജ്യവും തയ്യാറാണെന്ന് ഇന്ത്യൻ സ്റ്റാാർ സ്ട്രൈക്കർ സുനിൽ ഛേത്രി പറയുന്നു. ജനുവരി ആദ്യ വാരം യു എ ഇയിൽ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ആതിഥേയർക്ക് ഒപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇത്തവണ ഇന്ത്യ തയ്യാറാണെന്നും 2011നെക്കാൾ മികച്ച പ്രകടനം ഗ്രൗണ്ടിൽ കാണാൻ ആവുമെന്നും ഛേത്രി പറഞ്ഞു. 2011ൽ ഇന്ത്യക്ക് അതു ഒരു വലിയ സ്റ്റേജായിരുന്നു. ഇനി എല്ലാ ഏഷ്യാ കപ്പിനും യോഗ്യത നേടി ഇത് ഇന്ത്യക്ക് അന്യമായ സ്ഥലമല്ലാതായി മാറ്റണമെന്നും ഛേത്രി പറഞ്ഞു.

ഇപ്പോഴുള്ള ഏഷ്യൻ ശക്തികളോട് താരതമ്യം ചെയ്യാതെ 15 വർഷങ്ങൾക്ക് മുമ്പ് ഉള്ള ഇന്ത്യ ടീമുമായി ഇപ്പോഴുള്ള ഇന്ത്യയെ താരതമ്യം ചെയ്യണം. അപ്പോൾ ഇന്ത്യ എത്ര മെച്ചപ്പെട്ടു എന്ന് മനസ്സിലാക്കാം. പതുക്കെ തന്നെ മെച്ചപ്പെട്ട് ഏഷ്യൻ ശക്തികൾക്ക് ഒപ്പം എത്താൻ ഇന്ത്യക്ക് ആകുമെന്നും ഛേത്രി പറഞ്ഞു.

2011ൽ ഇന്ത്യ ഏഷാ കപ്പ് കളിച്ചപ്പോൾ നേടിയ മൂന്ന് ഗോളുകളിൽ രണ്ടും ഛേത്രി ആയിരുന്നു നേടിയത്.

ഏഷ്യ കപ്പ് ഒരുക്കം, ഇന്ത്യൻ ഫുട്‌ബോൾ ടീം ഒമാനെ നേരിടും

ഏഷ്യ കപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യൻ ഫുട്‌ബോൾ ടീം ഒമാനെതിരെ സൗഹൃദ മത്സരം കളിക്കും. ഡിസംബർ 27 നാണ് മത്സരം അരങ്ങേറുക. അബുദാബിയാകും മത്സരത്തിന് വേദിയാകുക.

ഇന്ത്യയെക്കാൾ റാങ്കിങ്ങിൽ ഏറെ മുകളിലുള്ള ഒമാനുമായി കളിക്കുന്നത് മികച്ച തയ്യാറെടുപ്പ് ആകുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. നിലവിൽ ഫിഫ റാങ്കിങ്ങിൽ 84 ആം സ്ഥാനത്താണ് ഒമാൻ. ഇന്ത്യയാവട്ടെ 97 ആം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലാണ് ഇന്ത്യയും ഒമാനും അവസാനമായി ഏറ്റു മുട്ടിയത്. 2015 ൽ നടന്ന ആ മത്സരങ്ങളിൽ 1-2 ന് ബംഗളുരുവിലും 4- 0 ത്തിന് മസ്കറ്റിലും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. എങ്കിലും 3 വർഷങ്ങൾക്ക് ശേഷം ഏറെ മുന്നേറിയ ഇന്ത്യൻ ടീമിന് ഇത്തവണ ഒമാനെ ഞെട്ടിക്കാൻ ആകുമെന്ന് തന്നെയാണ് പരിശീലകൻ സ്റ്റീവ് കൊണ്സ്റ്റന്റയിൻ അടക്കമുള്ളവരുടെ പ്രതീക്ഷ.

എ എഫ് സി ഏഷ്യ കപ്പിൽ തായ്ലാന്റിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

എ എഫ് സി ഡ്രോ, ഐ എസ് എൽ ചാമ്പ്യന്മാരും ഐ ലീഗ് ചാമ്പ്യന്മാരും ഒരു ഗ്രൂപ്പിൽ എത്തും

അടുത്ത സീസണായുള്ള എ എഫ് സി കപ്പിനും എ എഫ് സി ചാമ്പ്യൻസ് ലീഗിനുമായുള്ള ഡ്രോ കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് രണ്ട് ക്ലബുകളാണ് ഏഷ്യയിൽ ഇന്ത്യ പ്രതിനിധീകരിക്കുക. ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബും, ഐ എസ് എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയും. ഇരുവരും എ എഫ് സി കപ്പിൽ എത്തുകയാണെങ്കിൽ ഒരു ഗ്രൂപ്പിൽ തന്നെയാകും കളിക്കുക.

മിനേർവ പഞ്ചാബിന് എ എഫ് സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫുകളും, ചെന്നൈയിന് എ എഫ് സി കപ്പ് പ്ലേ ഓഫും ഇതിനു മുമ്പ് കളിക്കേണ്ടതുണ്ട്. എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം കളിക്കാൻ വേണ്ടി രണ്ട് പ്ലേ ഓഫ് മത്സരങ്ങളാണ് മിനേർവയ്ക്ക് കളിക്കാനുള്ളത്. ആദ്യം ഇറാനിയൻ ക്ലബായ സയ്പയെയും അത് ജയിക്കുകയാണെങ്കിൽ ഖത്തർ ക്ലബായ അൽ റയ്യാനും മിനേർവയുടെ മുന്നിൽ ഉണ്ട്. ഇതിൽ ഏതെങ്കിപും ഒരു മത്സരം പരാജയപ്പെടുക ആണെങ്കിൽ മിനേർവ പഞ്ചാബ് എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് എത്തും.

ചെന്നൈയിന് ഒരു പ്ലേ ഓഫ് മത്സരം മാത്രമാണ് കളിക്കേണ്ടത്. ശ്രീലങ്കൻ ക്ലബായ കൊളംബോ എഫ് സിയും ഭൂട്ടാൻ ക്ലബായ ട്രാൻസ്പോർടും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ചെന്നൈയിൻ പ്ലേ ഓഫിൽ നേരിടുക. അത് വിജയിക്കുകയാണെങ്കിൽ മാത്രമെ ചെന്നൈയിൻ എ എഫ് സി കപ്പിന് യോഗ്യത നേടു.

എ എഫ് സി ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ് ചാമ്പ്യന്മാരും, നേപ്പാൾ ചാമ്പ്യന്മാരും ആകും ചെന്നൈയിനും മിനേർവയ്ക്കും ഒപ്പം ഉണ്ടാവുക.

എ എഫ് സി കപ്പ് മൂന്നാം തവണയും എയർ ഫോഴ്സ് ക്ലബിന്

എ എഫ് സി കപ്പ് ഒരിക്കൽ കൂടെ എയർ ഫോഴ്സ് ക്ലബ് സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലിൽ തുർക്ക്മെനിസ്താൻ ക്ലബായ ആൽറ്റൈൻ അസൈറിനെ പരാജയപ്പെടുത്തി ആണ് എയർ ഫോഴ്സ് ക്ലബ് കിരീട ഉയർത്തിയത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഇറാഖി ക്ലബായ എയർ ഫോഴ്സ് എ എഫ് സി കപ്പ് ഉയർത്തുന്നത്. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എയർഫോഴ്സിന്റെ വിജയം.

അഹ്മദും ബയേഷുമാണ് എയർഫോഴ്സിനായി ഗോളുകൾ നേടിയത്. ഹമ്മദി അഹ്മദിനെ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തു. 2016ൽ ബെംഗളൂരു എഫ് സിയെ ഫൈനലിൽ പരാജയപ്പെടുത്തിയതും എയർഫോഴ്സ് ക്ലബായിരുന്നു.

എ.എഫ്.സി കപ്പിൽ നിന്ന് ബെംഗളൂരു എഫ് സി പുറത്ത്

എ.എഫ്.സി കപ്പ് ഇന്റർസോൺ സെമി ഫൈനലിൽ ബെംഗളൂരു എഫ് സിക്ക് തോൽവി. രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സിയെ തുർക്മെനിസ്ഥാൻ ക്ലബായ അൾട്ടിൻ അസീർ പരാജയപ്പെടുത്തിയത്.  ആദ്യ പാദം 2-3ന് പരാജയപ്പെട്ട ബെംഗളൂരു എഫ് സി ഫൈനലിൽ എത്താൻ 2-0 ജയം ആവശ്യമായിരുന്നു. എന്നാൽ  ഒരു പാദങ്ങളിലുമായി 5-2ന്റെ കനത്ത തോൽവിയാണു ബെംഗളൂരു എഫ് സി ഏറ്റുവാങ്ങിയത്.

മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതെ ബെംഗളൂരു എഫ് സി പിടിച്ചു നിന്നെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോൾ നേടി അൾട്ടിൻ അസീർ വിജയമുറപ്പിക്കുകയായിരുന്നു. അൾട്ടിൻ അസീറിനു വേണ്ടി അൾറ്റിമിററ്റ് അണ്ണാദുര്യേവും വഹിത് ഒരസ്ക്കദേവുമാണ് ഗോളുകൾ നേടിയത്.

Exit mobile version