“ഏഷ്യാ കപ്പിന് തയ്യാർ, 2011 പോലെ ആകില്ല ഇത്തവണ” ഛേത്രി

ഏഷ്യാ കപ്പിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ താനും തന്റെ രാജ്യവും തയ്യാറാണെന്ന് ഇന്ത്യൻ സ്റ്റാാർ സ്ട്രൈക്കർ സുനിൽ ഛേത്രി പറയുന്നു. ജനുവരി ആദ്യ വാരം യു എ ഇയിൽ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ആതിഥേയർക്ക് ഒപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇത്തവണ ഇന്ത്യ തയ്യാറാണെന്നും 2011നെക്കാൾ മികച്ച പ്രകടനം ഗ്രൗണ്ടിൽ കാണാൻ ആവുമെന്നും ഛേത്രി പറഞ്ഞു. 2011ൽ ഇന്ത്യക്ക് അതു ഒരു വലിയ സ്റ്റേജായിരുന്നു. ഇനി എല്ലാ ഏഷ്യാ കപ്പിനും യോഗ്യത നേടി ഇത് ഇന്ത്യക്ക് അന്യമായ സ്ഥലമല്ലാതായി മാറ്റണമെന്നും ഛേത്രി പറഞ്ഞു.

ഇപ്പോഴുള്ള ഏഷ്യൻ ശക്തികളോട് താരതമ്യം ചെയ്യാതെ 15 വർഷങ്ങൾക്ക് മുമ്പ് ഉള്ള ഇന്ത്യ ടീമുമായി ഇപ്പോഴുള്ള ഇന്ത്യയെ താരതമ്യം ചെയ്യണം. അപ്പോൾ ഇന്ത്യ എത്ര മെച്ചപ്പെട്ടു എന്ന് മനസ്സിലാക്കാം. പതുക്കെ തന്നെ മെച്ചപ്പെട്ട് ഏഷ്യൻ ശക്തികൾക്ക് ഒപ്പം എത്താൻ ഇന്ത്യക്ക് ആകുമെന്നും ഛേത്രി പറഞ്ഞു.

2011ൽ ഇന്ത്യ ഏഷാ കപ്പ് കളിച്ചപ്പോൾ നേടിയ മൂന്ന് ഗോളുകളിൽ രണ്ടും ഛേത്രി ആയിരുന്നു നേടിയത്.

Exit mobile version