ഏഷ്യാ കപ്പ് ഇന്ന് മുതൽ, ആദ്യ മത്സരത്തിൽ യു എ ഇയും ബഹ്റൈനും

ഏഷ്യൻ ഫുട്ബോൾ രാജാക്കന്മാരെ കണ്ടെത്താനുള്ള ഏഷ്യാകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. യു എ ഇ ആതിഥ്യം വഹിക്കുന്ന ടൂർണമെന്റ് ആയതു കൊണ്ട് തന്നെ വിജയിച്ച് കൊണ്ട് തുടങ്ങാൻ തന്നെയാകും യു എ ഇ ആഗ്രഹിക്കുന്നത്. ഇന്ത്യ അടക്കമുള്ള ഗ്രൂപ്പ് എയിലെ മത്സരമാണ് എന്നതു കൊണ്ട് ഈ ഫലങ്ങൾ ഇന്ത്യക്കും നിർണായകമാകും. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാർ ആകുൻ എന്ന് പ്രവചിക്കപ്പെടുന്ന ടീമാണ് യു എ ഇ.

നല്ല ഫോമും സ്വന്തം കാണികളുടെ പിന്തുണയും യു എ ഇക്ക് വലിയ കരുത്ത് ആകും. മുമ്പ് ജപ്പാനെ ഏഷ്യൻ ചാമ്പ്യന്മാരാക്കിയിട്ടുള്ള ആൽബർട്ടോ സെക്കറോനിയാണ് യു എ ഇയുടെ പരിശീലകൻ. സൂപ്പർ താരം ഒനർ അബ്ദു റഹ്മാന്റെ അഭാവം എങ്ങനെ യു എ ഇയെ ബാധിക്കും എന്നതും ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നു. കിരീടം നേടാൻ ആകും എന്ന് തന്നെയാണ് യു എ ഇ വിശ്വസിക്കുന്നത്.

അത്ര മികച്ച ഫോമിൽ അല്ലാത്ത ബഹ്റൈൻ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിൽ എത്താം എന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇക്ക് എതിരെ ഒരു സമനില എങ്കിലും നേടാൻ ആകും എന്ന് ബഹ്റൈൻ കരുതുന്നു. അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-1ന് യു എ ഇ വിജയിച്ചിരുന്നു. ഇന്ന് രാത്രി 9.30നാണ് മത്സരം നടക്കുക.

“2011ൽ ഇന്ത്യ തോൽക്കുന്നത് കണ്ട് കരഞ്ഞു പോയി”

ഏഷ്യാ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ സെന്റർ ബാക്ക് ജിങ്കൻ തന്റെ 2011 ഏഷ്യാ കപ്പ് ഓർമ്മകൾ പങ്കു വെച്ചു. താൻ അന്ന് കുട്ടിയായിരുന്നു എന്ന് ജിങ്കൻ പറഞ്ഞു. എങ്കിലും എല്ലാ മത്സരങ്ങളും കാണുമായിരുന്നു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള മത്സരം കണ്ട് കരഞ്ഞു പോയി എന്നും ജിങ്കൻ പറഞ്ഞു. ഇന്ത്യ 2011ൽ ബഹ്റൈനെതിരെ മികച്ച കളി ആയിരുന്നു കളിച്ചത്. എന്നിട്ടും പരാജയപ്പെട്ടു. അത് ഇന്ത്യ അർഹിച്ചിരുന്നില്ല എന്ന് തോന്നി എന്നും ജിങ്കൻ പറഞ്ഞു.

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഏറ്റവുൻ വെല്ലുവിളി യു എ ഇ ആയിരിക്കും. ആതിഥേയരായത് കൊണ്ട് തന്നെ അവർ കൂടുതൽ ശക്തരായിരിക്കും. എന്നാൽ ഗ്രൂപ്പ് ഘട്ടം കടക്കുക എന്നത് അസാധ്യമായ കാര്യമല്ല. ജിങ്കൻ പറയുന്നു. ഏതെങ്കിലും ടീം തങ്ങളെ വില കുറച്ചു കാണുകയോ അമിതാത്മവിശ്വാസം പുലർത്തുകയോ ചെയ്താൽ അത് മുതലെടുക്കാൻ ഇന്ത്യക്ക് ആകും എന്നും ജിങ്കൻ പറഞ്ഞു.

ഒരുമ ആണ് ഇന്ത്യയുടെ ശക്തി. എതിരാളികൾ ആരായലും മത്സരം കടുപ്പമാക്കി വെക്കാൻ തങ്ങളെ കൊണ്ട് ആകും എന്നും ജിങ്കൻ പറഞ്ഞു. മറ്റന്നാൾ തായ്‌ലാന്റിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഏഷ്യാ കപ്പ് ആവേശം നാളെ മുതൽ

യു എ ഇയിൽ നടക്കുന്ന 17ആമത് ഏഷ്യാ കപ്പിന് ഇനി വെറും മണിക്കൂറുകൾ മാത്രം. നാളെ ആതിഥേയരായ യു എ ഇയും ബഹ്റൈനും തമ്മിലുള്ള പോരാട്ടത്തോടെ ഏഷ്യൻ ഫുട്ബോൾ മാമാങ്കത്തിന് തുടക്കമാകും. 24 ടീമുകൾ കളിക്കുന്ന ആദ്യ ഏഷ്യാ കപ്പ് എന്നതിനാൽ ഏറ്റവും വലിയ ഏഷ്യാ കപ്പ് എന്ന പേര് നേരത്തെ തന്നെ ഈ ടൂർണമെന്റ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ വരെ 16 ടീമുകൾ മാത്രമായിരുന്നു ഏഷ്യാ കപ്പിൽ ഉണ്ടായിരുന്നത്.

യു എ ഇ ആതിഥ്യം വഹിക്കുന്ന രണ്ടാമത് ഏഷ്യാ കപ്പ് ആണിത്. ഇതിനു മുമ്പ് 1996ലാണ് യു എ ഇയിൽ വെച്ച് ഏഷ്യാ കപ്പ് നടന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ പങ്കെടുക്കുന്ന ഏഷ്യാ കപ്പ് കൂടിയാണിത്. ഇന്ത്യയുടെ ഏഷ്യാ കപ്പ് പോരാട്ടങ്ങൾക്ക് വേദിയാവുക അബുദാബിയും ഷാർജയുമാകും. ഗ്രൂപ്പ് എയിൽ ഉള്ള ഇന്ത്യയുടെ ഒരു മത്സരം ഷാർജാ സ്റ്റേഡിയത്തിലും, രണ്ട് മത്സരങ്ങൾ അബുദാബിയിലുമാവും നടക്കുക. മറ്റന്നാൾ തായ്ലാന്റും ആയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സന്നാഹ മത്സരത്തിൽ ഒമാനെ സമനിലയിൽ പിടിച്ച ഇന്ത്യ അത്ഭുങ്ങൾ കാണിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ്.

യുവനിരയുമായാണ് ഇന്ത്യ യു എ ഇയിൽ എത്തിയിരിക്കുന്നത്. ബഹ്റൈനെയും തായ്ലാന്റിനെയും ഞെട്ടിച്ച് ഗ്രൂപ്പിലെ രണ്ടാം സ്ഥാനം സ്വന്തമാക്കുക ആകും കോൺസ്റ്റന്റൈന്റെ പ്രഥമ ലക്ഷ്യം. 2011 ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പ് കളിക്കുന്നത്. സുനിൽ ഛേത്രി മാത്രമാണ് മുമ്പ് ഏഷ്യാ കപ്പിൽ കളിച്ച താരമായി ഈ ടീമിൽ ഉള്ളത്. ഗുർപ്രീത് സന്ദു 2011ൽ ടീമിൽ ഉണ്ടായിരുന്നു എങ്കിലും കളിച്ചിരുന്നില്ല. മലയാളി താരങ്ങളായ അനസ്, ആഷിഖ് എന്നിവരുടെ പ്രകടനങ്ങളാകും മലയാളി ഫുട്ബോൾ പ്രേമികൾ ഉറ്റു നോക്കുന്നത്.

ഇന്ത്യയുടെ ഫിക്സ്ചറുകൾ:

India vs Thailand – Sun 6 Jan 2019

Al Nahyan Stadium, Abu Dhabi

India vs UAE – Thu 10 Jan 2019

Zayed Sports City, Abu Dhabi

India vs Bahrain – Mon 14 Jan 2019

Sharjah Stadium, Sharjah

ഏഷ്യാ കപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കും എന്ന് ബൂട്ടിയ

ഏഷ്യാ കപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമെ ഉള്ളൂ. 8 വർഷത്തിനു ശേഷം ഏഷ്യാ കപ്പിന് യോഗ്യത നേടിയ ഇന്ത്യ അത്ഭുതങ്ങൾ കാണിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യക്ക് അങ്ങനെ അത്ഭുതങ്ങൾ കാണിക്കാൻ ഉള്ള കഴിവ് ഉണ്ട് എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത് എന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബെയ്ചുങ് ബൂട്ടിയ പറഞ്ഞു.

ഇന്ത്യ അകപ്പെട്ട ഗ്രൂപ്പ് നല്ലതാണ്. യു എ ഇ, തായ്‌ലാന്റ്, ബഹ്റൈൻ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ ഉള്ളത്. ഈ ഗ്രൂപ്പിൽ നിന്ന് ഇന്ത്യക്ക് 50-50 സാധ്യത താൻ കൽപ്പിക്കുന്നു എന്ന് ബൂട്ടിയ പറഞ്ഞു. ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ കഴിയുമെന്ന് തന്നെയാണ് തന്റെ വിശ്വാസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ ഇന്ത്യ ഏഷ്യാ കപ്പ് കളിക്കുമ്പോൾ ബൂട്ടിയ ഇന്ത്യക്ക് ഒപ്പം ഉണ്ടായിരുന്നു.

എന്നാൽ പരിക്ക് കാരണം ഒരു മത്സരത്തിൽ വ്യത്യസ്ത വരെ സ്റ്റാർട്ട് ചെയ്യാൻ ബൂട്ടിയക്ക് ആയിരുന്നില്ല. ആകെ 17 മിനുട്ട് മാത്രമെ ബൂട്ടിയ 2011ൽ കളിച്ചിരുന്നുള്ളൂ.

“ജോബി ജസ്റ്റിനെ കൂടെ ഏഷ്യാ കപ്പ് ടീമിൽ എടുക്കണമായിരുന്നു” – ഐ എം വിജയൻ

ഏഷ്യാ കപ്പിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ ജോബി ജസ്റ്റിൻ കൂടെ ഉണ്ടാകണമായിരുന്നു എന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ. ദേശീയ മാധ്യമമായ ഗോളിന് നൽകിയ അഭിമുഖത്തിലാണ് ജോബി ജസ്റ്റിന്റെ ഏഷ്യാ കപ്പിലെ അഭാവത്തെ കിറിച്ച് ഐ എം വിജയൻ സംസാരിച്ചത്. ഈ സീസണിൽ ഗംഭീര ഫോമിലാണ് ജോബി ജസ്റ്റിൻ ഉള്ളത്. ഐലീഗിലെ ഇന്ത്യൻ ടോപ്പ് സ്കോറർ ആണ് ജോബി ഇപ്പോൾ.

2018-19 സീസൺ ഐലീഗിൽ ഇതുവരെ ഈസ്റ്റ് ബംഗാളിനായി ആറു ഗോളുകൾ നേടാൻ ജോബി ജസ്റ്റിന് ആയിട്ടുണ്ട്. ജോബിയുടെ സീനിയർ ടീമിലെ അഭാവം ഫുട്ബോൾ ലോകത്ത് വൻ ചർച്ചയാവുകയും ചെയ്തിരുന്നു. ജോബി ജസ്റ്റിൻ മികച്ച ഫോമിലാണ് കളിക്കുന്നത് എന്നും ദേശീയ ടീമിൽ എത്തേണ്ടതായിരുന്നു എന്നും ഐ എം വിജയൻ പറഞ്ഞു. പക്ഷെ ഈ തീരുമാനത്തിൽ കോൺസ്റ്റന്റൈനെ വിമർശിക്കാൻ അദ്ദേഹം തയ്യാറായില്ല.

ടീം തിരഞ്ഞെടുപ്പ് നല്ലതാണെന്നും യോഗ്യത റൗണ്ടിൽ കളിച്ച് ഇണക്കം വന്ന ടീമിനെയാണ് കോൺസ്റ്റന്റൈൻ എടുത്തത് എന്നും അതാണ് എല്ലാ പരിശീലകരും ചെയ്യുക എന്നും വിജയൻ പറഞ്ഞു. ജോബി ജസ്റ്റിൻ ഉടൻ തന്നെ ദേശീയ ക്യാമ്പിൽ എത്തും എന്നും ഐ എം വിജയൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യയുടെ എതിരാളികൾക്ക് തോൽവി, ഏഷ്യാകപ്പിൽ ഇന്ത്യക്ക് പ്രതീക്ഷ

ഏഷ്യാ കപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യയെ ആദ്യ മത്സരത്തിൽ നേരിടേണ്ട തായ്‌ലാന്റ് സന്നാഹ മത്സരത്തിൽ പരാജയപ്പെട്ടു. ഇന്ന് ഒമാനെ നേരിട്ട തായ്‌ലാന്റ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് വഴങ്ങിയത്. ഏഷ്യാ കപ്പിന് മുന്നേയുള്ള തായ്ലാന്റിന്റെ അവസാന സന്നാഹ മത്സരമായിരുന്നു ഇത്. ഇനി ഇന്ത്യക്ക് എതിരെ നടക്കുന്ന മത്സരമാണ് തായ്ലാന്റിന്റെ മത്സരം.

ഒമാനുമായി ഇന്ത്യ കഴിഞ്ഞ ആഴ്ച കളിച്ചപ്പോൾ സമനില നേടാൻ ഇന്ത്യക്ക് ആയിരു‌ന്നു. ഒമാൻ തോൽപ്പിച്ച തായ്ലാന്റിനെ തോൽപ്പിക്കാൻ ഇന്ത്യക്കും ആകുമെന്ന പ്രതീക്ഷ ഇതോടെ ടീമിലും ആരാധകരിലും ഉയർന്നിട്ടുണ്ട്. യു എ ഇ, ബഹ്റൈൻ, തായ്ലാന്റ് എന്നിവർ അടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. യു എ ഇയും തായ്ലാന്റും ഗ്രൂപ്പ് ഘട്ടം കടക്കും എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ ഇന്ത്യ അത്ഭുതങ്ങൾ കാണിക്കും എന്ന് ഇന്ത്യ ആരാധകർ വിശ്വസിക്കുന്നു.

ബാഴ്സലോണ ഇതിഹാസം സാവി പറയുന്നു ഏഷ്യ കപ്പിൽ ഇന്ത്യ ഒരു അത്ഭുതവും കാണിക്കില്ല

ബാഴ്സലോണയുടെ ഇതിഹാസ താരത്തിന്റെ ഏഷ്യാ കപ്പ് പ്രവചനം എത്തി. സാവിയാണ് ഇന്നലെ ഖത്തറിലെ ഒരു ന്യൂസ് ചാനലിൽ തന്റെ വിലയിരുത്തലുകൾ പങ്കുവെച്ചത്. സാവിയുടെ നിരീക്ഷണത്തിൽ ഇന്ത്യൻ ആരാധകർക്ക് ആകും ഏറെ നിരാശ. സാവിയുടെ നിരീക്ഷണത്തിൽ ഇന്ത്യ ഒരു അത്ഭുതവും കാണിക്കില്ല എന്നാണ് പറയുന്നത്.

ഗ്രൂപ്പ് എയിൽ യു എ ഇ, ബഹ്റൈൻ, തായ്ലൻഡ് എന്നിവർക്ക് ഒപ്പമാണ് ഇന്ത്യ കളിക്കുന്നത്. സവൈ പറയുന്നത് ഇന്ത്യ ഗ്രൂപ്പിൽ ഏറ്റവും അവസാനം മാത്രമെ ഫിനിഷ് ചെയ്യൂ എന്നാണ്. യു എ ഇയും തായ്ലാൻഡും ആകും ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിൽ എത്തുക. മൂന്നാം സ്ഥാനത്ത് ബഹ്റൈനും എത്തും. എട്ടു വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഏഷ്യ കപ്പിൽ കളിക്കുന്നത്. ടീമിന് ഇപ്പോഴും അത്ഭുതങ്ങൾ കാണിക്കും എന്ന പ്രതീക്ഷ ഉള്ളപ്പോഴാണ് സാവിയുടെ ഈ അഭിപ്രായ പ്രകടനം വരുന്നത്.

ഖത്തർ ആകും ഏഷ്യ കപ്പ് നേടുന്നത് എന്നും സാവി പറയുന്നു. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും മുൻ ചാമ്പ്യന്മാരായ ജപ്പാനും ഒക്കെ ഖത്തറിന് മുന്നിൽ വീഴും എന്നാണ് ഇപ്പോൾ ഖത്തറിൽ പന്തു തട്ടുന്ന സാവി പറയുന്നത്.

ഏഷ്യാകപ്പ് മലയാളത്തിലും, ആരാധകർക്കായി സ്റ്റാർ സ്പോർട്സ്

ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഏഷ്യാകപ്പിന്റെ തത്സമയ സംപ്രേക്ഷണത്തിൽ ഇനി മലയാളം കമന്ററിയും കേൾക്കാം. ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വേണ്ടി ആറ് പ്രാദേശിക ഭാഷകളിലാണ് കമന്ററി ഉണ്ടാവുക. ജനുവരി ആദ്യ വാരം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. യു എ ഇ, തായ്‌ലാന്റ്, ബഹ്റൈൻ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഉള്ളത്.

ആദ്യ മത്സരത്തിൽ ഇന്ത്യ തായ്‌ലാന്റിനെ നേരിടും. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പിൽ കളിക്കുന്നത്. ഇന്ത്യൻ ടീമിൽ രണ്ടു മലയാളി താരങ്ങളാണ് ഇടം നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് താരവും സെന്റർ ബാക്കുമായ അനസ് എടത്തൊടികയും, പൂനെ സിറ്റിയുടെ യുവതാരം ആഷിഖ് കുരുണിയനുമാണ് ഈ താരങ്ങൾ. ഏഷ്യാകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഇന്നലെ ഒമാനെ ഇന്ത്യ സമനിലയിൽ തളച്ചിരുന്നു.

ഏഷ്യാ കപ്പ് ഒരുക്കം കൊള്ളാം, ഒമാനെ തളച്ച് ഇന്ത്യ

ഇന്ത്യയുടെ ഏഷ്യാ കപ്പിനായുള്ള ഒരുക്കത്തിന് യു എ ഇയിൽ നല്ല തുടക്കം. ഇന്ന് സൗഹൃദ മത്സരത്തിൽ കരുത്തരായ ഒമാനെ നേരിട്ട ഇന്ത്യ സമനില സ്വന്തമാക്കി. ഗോൾ രഹിത സമനിലയിൽ ആണ് ഇന്ത്യ ഒമാനെ പിടിച്ചത്. ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന ഏക സൗഹൃദ മത്സരം ഇതാണ്. ഇന്നത്തെ മത്സരത്തിൽ ആരാധകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഒരു പ്രാദേശിക ക്ലബിനൊപ്പം ഒരു സൗഹൃദ മത്സരം കളിക്കും എന്ന് പറയുന്നുണ്ട് എങ്കിലും ഇതുവരെ അത് ഔദ്യോഗികമായിട്ടില്ല.

ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചില്ല. മലയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജിങ്കനും അനസുമാണ് ഇന്ന് ഇന്ത്യ ഡിഫൻസ് കാത്തത്. നിരവധി മാറ്റങ്ങൾ കളിക്കിടെ പരിശീലകൻ കോൺസ്റ്റന്റൈൻ നടത്തി. ടീമിലെ മറ്റൊരു മലയാളി ആയ ആഷിഖ് കുരുണിയൻ സബ്ബായി എത്തി നല്ല പ്രകടനം കാഴ്ചവെച്ചു.

ജനുവരി ആദ്യ വാരം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. യു എ ഇ, തായ്‌ലാന്റ്, ബഹ്റൈൻ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഉള്ളത്. ആദ്യ മത്സരത്തിൽ ഇന്ത്യ തായ്‌ലാന്റിനെ നേരിടും.

ഏഷ്യാ കപ്പ്, ഇന്ത്യയുടെ എതിരാളികൾ ടീം പ്രഖ്യാപിച്ചു

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ എതിരാളികളായ തായ്‌ലാന്റ് അവരുടെ 23 അംഗ ടീം പ്രഖ്യാപിച്ചു. 27 അംഗ സാധ്യതാ ലിസ്റ്റ് വെട്ടികുറച്ചാണ് അവസാന 23 അംഗ ടീം പ്രഖ്യാപിച്ചത്. പരിശീലകൻ മിലോവാൻ പ്രഖ്യാപിച്ച ടീമിൽ പരിക്ക് കാരണം മൂന്ന് സീനിയർ താരങ്ങക്കുടെ അഭാവം ഉണ്ട്. തായ്ലാന്റ് ടീം രണ്ട് ദിവസത്തിനകം യു എ ഇയിൽ എത്തും.

യു എ ഇയിൽ വെച്ച് ഒമാനുമായി ഒരു സൗഹൃദ മത്സരവും തായ്‌ലാന്റ് കളിക്കും. ഇന്ത്യ, തായ്‌ലാന്റ്, ബഹ്റൈൻ, യു എ ഇ എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്.

Goalkeepers: Siwarak Tedsungnoen, Chatchai Budprom, Saranon Anuin

Defenders: Theerathon Bunmathan (vice-captain), Adisorn Promrak, Tristan Do, Chalermpong Kerdkaew, Pansa Hemviboon, Korrakot Wiriyaudomsiri, Mika Chunuonsee, Suphan Thongsong

Midfielders: Chanathip Songkrasin, Pokklaw Anan, Tanaboon Kesarat, Sanrawat Dechmitr, Thitipan Puangchan, Sumanya Purisai, Sasalak Haiprakhon

Strikers: Teerasil Dangda (captain), Adisak Kraisorn, Siroch Chatthong, Supachai Jaided, Chananan Pombuppha

 

ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം ആയി, അഭിമാനമായി രണ്ട് മലയാളി താരങ്ങൾ

ഏഷ്യാ കപ്പിൽ പങ്കെടുക്കാനായുള്ള 23 അംഗ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച അബൂദാബിയിലെത്തിയ 28 അംഗ ഇന്ത്യൻ ടീമിൽ നിന്ന് 5 താരങ്ങളെ റിലീസ് ചെയ്താണ് അവസാന 23 അംഗ ടീം ഇന്ത്യ പ്രഖ്യാപിച്ചത്. ഇത്തവണ ഏഷ്യാ കപ്പിൽ കളിക്കാൻ രണ്ട് മലയാളി താരങ്ങൾ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സ് താരവും സെന്റർ ബാക്കുമായ അനസ് എടത്തൊടികയും, പൂനെ സിറ്റിയുടെ യുവതാരം ആഷിഖ് കുരുണിയനുമാണ് 23 അംഗ ടീമിൽ ഉള്ള മലയാളി താരങ്ങൾ.

അരിന്ദാം, ലാൽറുവത്താര, ചാങ്തെ, ഫറൂഖ്, മന്വീർ എന്നിവരാണ് ടീമിൽ നിന്ന് റിലീസ് ചെയ്യപ്പെട്ട അഞ്ചു താരങ്ങൾ. ജനുവരി ആദ്യ വാരം തുടങ്ങുന്ന ഏഷ്യാ കപ്പിൽ ശക്തമായ ഗ്രൂപ്പിലാണ് ഇന്ത്യ ഉള്ളത്. ആതിഥേയരായ യു എ ഇ, തായ്‌ലാന്റ്, ബഹ്റൈൻ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പിൽ ഉള്ളത്. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പിൽ കളിക്കുന്നത്.

ടീം ഏഷ്യാ കപ്പിന് മുന്നോടിയായി രണ്ട് സൗഹൃദ മത്സരങ്ങളും കളിക്കും. ഒമാനുമായും പിന്നെ ഒരു പ്രാദേശിക ക്ലബുമായും ആകും ഇന്ത്യയുടെ മത്സരങ്ങൾ.

Goalkeepers: Gurpreet Singh Sandhu, Amrinder Singh,Vishal Kaith

Defenders: Pritam Kotal, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Sarthak Golui, Subhasish Bose, Narayan Das

Midfielders: Udanta Singh, Jackichand Singh, Pronay Halder, Rowllin Borges, Anirudh Thapa, German P Singh, Ashique Kuruniyan, Halicharan Narzary, Vinith Rai

Forwards: Sunil Chhetri, Jeje Lalpekhlua, Balwant Singh, Sumeet Passi

ഏഷ്യാ കപ്പ് ടീമിൽ മൂയി ഇല്ല

ഓസ്ട്രേലിയൻ ഡിഫൻഡറായ ആരോൺ മൂയിക്ക് ഏഷ്യാ കപ്പ് നഷ്ടമാകും എന്ന് ഉറപ്പായി. ഇംഗ്ലീഷ് പ്രീമിയയർ ലീഗ് ക്ലബായ ഹഡേഴ്സ് ഫീൽഡിന്റെ താരമായ മൂയിക്ക് ഈ മാസ തുടക്കത്തിൽ പരിക്കേറ്റിരുന്നു. എങ്കിലും താരം ഏഷ്യാ കപ്പിനേക്ക് തിരിച്ച് എത്തുമെന്നാണ് കരുതിയത്. പക്ഷെ മൂയി ഫിറ്റ് ആവാൻ ഏഷ്യാ കപ്പിന്റെ ക്വാർട്ടർ ഫൈനൽ വരെ എങ്കിലും ആകും എന്ന് ഓസ്ട്രേലിയൻ ടീം അറിയിച്ചും അതുകൊണ്ട് തന്നെ മൂയിയെ യു എ ഇയിലെ ടീമിൽ ഉൾപ്പെടുത്തുന്നില്ല എന്നും പകരം ഫിറ്റായ താരങ്ങളെ കൊണ്ടു പോകും എന്നു ഓസ്ട്രേലിയൻ പരിശീലകൻ പറഞ്ന്നു.

വലതു കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. താരം നീണ്ട കാലം പുറത്തിരിക്കേണ്ടി വരുമെന്ന് നേരത്തെ തന്നെ ഹഡേഴ്സ്ഫീൽഡ് ക്ലബ് അറിയിച്ചിരുന്നു. ഏഷ്യാ കപ്പ് നിലനിർത്താൻ ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് മൂയിയുടെ മാത്രമല്ല അർസാനിയുടെയും സേവനം നഷ്ടമാകും. കെൽറ്റിക്ക് താരമായ അർസാനിയും ദീർഘകാലത്തേക്ക് കളത്തിന് പുറത്താണ്.

സിറിയ, ജോർദാൻ, പലസ്തീൻ എന്നീ രാജ്യങ്ങൾക്ക് ഒപ്പം ഗ്രൂപ്പ് ബിയിലാണ് ഓസ്ട്രേലിയ ഇറങ്ങേണ്ടത്.

Exit mobile version