ഇന്ത്യൻ ടീമിന്റെ പ്രകടനം കണ്ട് ഞെട്ടി എന്ന് ഇറാൻ പരിശീലകൻ

ഇന്നലെ ഇന്ത്യ തായ്ലാന്റിനെതിരെ നടത്തിയ പ്രകടനത്തിൽ ഞെട്ടിയിരിക്കുകയാണ് ഇറാന്റെ പരിശീലകൻ കാർലോസ് ക്യൂരോസ്. ഇന്നലെ തായ്ലാന്റിനെ 4-1ന് തോൽപ്പിച്ച ഇന്ത്യയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു. തന്റെ ടീം അവസാനമായി ഇന്ത്യൻ ടീമിനെ നേരിട്ടതിന് ശേഷം ഈ ടീം ഒരുപാട് മുന്നേറി എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അടുത്തിടെ നടന്ന മത്സരങ്ങൾ ഒക്കെ കണ്ടിരുന്നു. ഇന്ത്യ വലിയ പുരോഗതി തന്നെ കൈവരിച്ചിട്ടുണ്ട്. കാർലോസ് പറഞ്ഞു.

2018 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിനിടെ ഇന്ത്യയെ നേരിട്ടപ്പോൾ ഏകപക്ഷീയ ജയങ്ങൾ ഇറാൻ സ്വന്തമാക്കിയിരുന്നു. ആ ഇന്ത്യൻ ടീം അല്ല ഇപ്പോൾ ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ഇത് പോലെയാണ് ഒരി വലിയ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ കളിക്കേണ്ടത്. ഇന്ത്യക്കും കോൺസ്റ്റന്റൈനും അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

യുവനിരയ്ക്ക് കൂടുതൽ അവസരം നൽകുന്നതിനെയും അദ്ദേഹം എടുത്തു പറഞ്ഞു. ഭാവി മുന്നിൽ കൊണ്ടാണ് ഇന്ത്യ ഒരോ നീക്കങ്ങളും നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അസിസ്റ്റന്റ് പരിശീലകൻ കൂടിയാണ് കാർലോസ് ക്യൂരോസ്‌

Previous articleജോ ഡെന്‍ലിയുടെ മികവില്‍ സിക്സേര്‍സിനു ജയം
Next articleറോബാർട്ടോ ബാറ്റിസ്റ്റക്ക് ദോഹ ഓപ്പൺ , ആൻഡേഴ്‌സണ് ടാറ്റ ഓപ്പൺ