ഏഷ്യൻ കപ്പ് നേടിയ താരങ്ങളെ സമ്മാനങ്ങൾ കൊണ്ട് മൂടി ഖത്തർ രാജാവ്

- Advertisement -

ഏഷ്യൻ കപ്പിലെ ഖത്തറിന്റെ അത്ഭുത കുതിപ്പും കിരീടവും ഒരു രാജ്യത്തിനാകെ സന്തോഷം നൽകിയിരിക്കുകയാണ്. വൈരികളായ യു എ ഇയിൽ ചെന്ന് കിരീടവുമായി മടങ്ങിയ ടീമംഗങ്ങൾ വലിയ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ആ രാജ്യത്തെ പരമാധികാരിയായ ഖത്തർ രാജാവ് ശൈഖ് തമീം ബിൻ ഹമദ്. സമ്മാനങ്ങളുടെ വലിയ നിര തന്നെ താരങ്ങൾക്ക് ലഭിക്കും.

ഔദ്യോഗിക പ്രഖ്യാപനം വന്നില്ല എങ്കിലും വിദേശ മാധ്യമങ്ങൾ ആണ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കപ്പ് വിജയിച്ചതിന് താരങ്ങൾക്ക് 2 മില്യണോളം തുക ബോണസ് ആയി ലഭിക്കും. ഒരോ താരങ്ങൾക്കും ലണ്ടണിൽ ഒരു ലക്ഷ്വറി അപാർട്മെന്റും ഖത്തർ നൽകും. ഇനി ഈ ഏഷ്യൻ കപ്പിൽ കളിച്ച താരങ്ങൾക്ക് അവരുടെ മരണം വരെ ഗവർണ്മെന്റ് വക ശമ്പളവും ലഭിക്കും.

ലെക്സസിന്റെ ഏറ്റവും പുതിയ വാഹനവും സമ്മാനമായി താരങ്ങളെ തേടിയെത്തും. ഒപ്പം ഖത്തറ്റ് രാജാവിനൊപ്പം ഒരു ഡിന്നറും. ഫൈനലിൽ ജപ്പാനെ തോൽപ്പിച്ച് ആയിരുന്നു ഖത്തർ അവരുടെ ചരിത്രത്തിലെ ആദ്യ ഏഷ്യൻ കപ്പ് ഉയർത്തിയത്.

Advertisement