ഇറാൻ ഇന്ന് ആദ്യ അങ്കത്തിന് ഇറങ്ങും, അലിറേസ ഇല്ലാതെ

ഏഷ്യൻ കപ്പിലെ ഫേവറിറ്റുകളിൽ ഒന്നായ ഇറാൻ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങും. യെമനെ ആണ് ഇറാൻ ആദ്യ മത്സരത്തിൽ നേരിടുന്നത്. ലോകകപ്പിൽ മികച്ച പ്രകടനങ്ങൾ നടത്തിയതിന്റെ വലിയ ആത്മവിശ്വാസവുമായാണ് ഇറാൻ എത്തുന്നത്. ജപ്പാനെയും ഓസ്ട്രേലിയയെയും ഒക്കെ മറികടന്ന് ഏഷ്യൻ കപ്പ് നേടാം എന്നു തന്നെ ഇറാൻ വിശ്വസിക്കുന്നു

ഇന്ന് ഇറങ്ങുന്ന ഇറാന്റെ പ്രധാന പ്രശ്നം പരിക്കുകൾ ആകും. സൂപ്പർ താരം ജഹാൻബക്ഷ് ആണ് പരിക്കിന്റെ പിടിയിലായ പുതിയ ആൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റന്റെ താരമായ ജഹാൻബക്ഷിന് ഹാംസ്ട്രിങ് ഇഞ്ച്വറി ആണ് പ്രശ്നമായിരിക്കുന്നത്. അദ്ദേഹം ഇന്ന് കളിക്കില്ല എന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്ക് എങ്കിലും അലിറെസ എത്തും എന്നാണ് ടീം പ്രതീക്ഷിക്കുന്നത്.

സെയ്ദ് എസതൊലാഹി, അലി ഗൊലിസാദെ, സദേഗ് മൊഹറാമി എന്നിവരും പരിക്ക് കാരണം ഇറാൻ നിരയിൽ ഇല്ല.

Previous article8 റണ്‍സ് ജയം സ്വന്തമാക്കി രംഗ്പൂര്‍ റൈഡേഴ്സ്
Next articleചരിത്രം കുറിക്കാൻ മെസ്സിക്ക് ഇനി ഒരേയൊരു ഗോൾ