അൽ ശബാബിനെതിരെ മുംബൈ സിറ്റിക്ക് വലിയ പരാജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ എഫ് സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്ക് അവർ ഓർക്കാൻ ഇഷ്ടപ്പെടാത്ത രാത്രിയായി ഇന്നത്തെ രാത്രി മാറി. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചാം മത്സരത്തിൽ സൗദി അറേബ്യൻ ശക്തികളായ അൽ ശബാബിൽ നിന്ന് വലിയ പരാജയം തന്നെ മുംബൈ സിറ്റി ഇന്ന് വഴങ്ങി. എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു അവരുടെ വിജയം.20220423 032511

ഹതൻ ബെഹെബ്രി ഇന്ന് മുംബൈ സിറ്റിക്ക് എതിരെ ഹാട്രിക്ക് നേടി. 19, 64, 66 മിനുട്ടുകളിൽ ആയിരുന്നു ബെഹെബ്രിയുടെ ഗോളുകൾ. 52ആം മിനുട്ടിൽ അൽ ജവായിയും 81ആം മിനുട്ടിൽ കാർലോസുമാണ് മറ്റു ഗോളുകൾ നേടി. ഒരു സെൽഫ് ഗോളും അൽ ശബാബിന് അനുകൂലമായി പിറന്നു.

നേരത്തെ അൽ ശബാബിനെ നേരിട്ടപ്പോൾ മുംബൈ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയവും ഏറ്റു വാങ്ങിയിരുന്നു. ഇനി ഒരു മത്സരം കൂടെ മുംബൈ സിറ്റിക്ക് ബാക്കി ഉണ്ട് എങ്കിലും അവരുടെ ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള സാധ്യതകൾ അവസാനിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റാണ് മുംബൈ സിറ്റിക്ക് ഉള്ളത്.