7 വർഷങ്ങൾക്ക് ശേഷം എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടം കടക്കാതെ ഇന്ത്യൻ ക്ലബുകൾ

- Advertisement -

ഇന്ന് എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോൾ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നിരാശ മാത്രമാണ് കിട്ടിയത്. ഇന്ത്യൻ ക്ലബുകളായ മിനേർവ പഞ്ചാബും, ചെന്നൈയിൻ എഫ് സിയും ഗ്രൂപ്പ് ഘട്ടം കടന്നില്ല. ഏഴു വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു അവസ്ഥയിൽ ഇന്ത്യൻ ടീമുകൾ എത്തുന്നത്. 2012ൽ ആയിരുന്നു അവസാനമായി ഇന്ത്യൻ ടീമുകൾ ഗ്രൂപ്പ് ഘട്ടം കടക്കാതെ മടങ്ങിയത്.

2012ൽ സാൽഗോക്കറും ഈസ്റ്റ് ബംഗാളും ഗ്രൂപ്പ് ഘട്ടം കടന്നിരുന്നില്ല. എന്നാൽ അന്ന് ഇന്ത്യൻ ക്ലബുകൾ വെസ്റ്റ് സോണിൽ ആയിരുന്നു കളിച്ചിരുന്നത്. 2013ൽ ഈസ്റ്റ് സോണിലേക്ക് മാറിയതിനു ശേഷം എല്ലാ സീസണിലും മികച്ച പ്രകടനം ഇന്ത്യൻ ക്ലബുകൾ കാഴ്ചവെച്ചിരുന്നു. ബെംഗളൂരു എഫ് സി ഒരിക്കൽ ഫൈനൽ വരെ എത്തുകയും ചെയ്തിരുന്നു‌.

എന്നാൽ ഇത്തവണ അതൊന്നും ഉണ്ടായില്ല. മിനേർവ പഞ്ചാബ് ഒരു മത്സരം പോലു ജയിക്കാതെ ആണ് മടങ്ങുന്നത്. ഐ എസ് എല്ലിനെ പ്രതിനിധീകരിച്ച് എ എഫ് സിയിൽ എത്തുന്ന ആദ്യ ക്ലബായിട്ടും ചെന്നൈയിന് ഒന്നും ചെയ്യാനായില്ല.

Advertisement