ബെംഗളൂരു എഫ് സിക്ക് എ എഫ് സി കപ്പിൽ തോൽവി

- Advertisement -

ബെംഗളൂരു എഫ് സിക്ക് എ എഫ് സി കപ്പ് പ്ലേ ഓഫിന്റെ ആദ്യ പാദത്തിൽ പരാജയം. മാൾഡീവ്സ് ക്ലബായ മാസിയയെ മാൽഡീവ്സിൽ വെച്ച് നേരിട്ട ബെംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ടു ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതാദ്യമായാണ് മാസിയ ക്ലബ് ഇന്ത്യൻ ടീമിനെതിരെ വിജയം നേടുന്നത്. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇല്ലാതെ ഇറങ്ങിയത് ബെംഗളൂരു എഫ് സിക്ക് വലിയ ക്ഷീണമായി.

64ആം മിനുട്ടിൽ മഹുദിയിലൂടെ ആണ് മസിയ ആദ്യം മുന്നിൽ എത്തിയത്. പക്ഷെ ഒരു പെനാൾട്ടിയിലൂടെ സമനില കണ്ടെത്താൻ ബെംഗളൂരുവിനായി. 70ആം മിനുട്ടിൽ നിലിയാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. 80ആം മിനുട്ടിൽ വീണ്ടും ലീഡിൽ എത്താൻ മാസിയക്ക് ആയി. ഇത്തവണ സ്റ്റുവാർട്ട് ആണ് ഗുർപ്രീതിനെ മറികടന്ന് പന്ത് വലയിൽ എത്തിച്ചത്. എവേ ഗോൾ നേടാൻ ആയി എന്നതാണ് ഇന്ന് ബെംഗളൂരു എഫ് സിയുടെ ഏക ആശ്വാസം. ഫെബ്രുവരി 26ന് ആകും രണ്ടാം പാദ മത്സരം നടക്കുക.

Advertisement