റൊമാനിയക്ക് എതിരെ ഇന്ത്യൻ U-17 ടീമിന് വിജയം

- Advertisement -

വനിതാ ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ അണ്ടർ 17 വനിതാ ടീമിന് റൊമനിയക്ക് എതിരെ വിജയം. ഇന്ന് തുർക്കിയിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ വിജയിച്ചത്. കളിയുടെ 29ആം മിനുട്ടിൽ പ്രിയങ്ക ദേവിയാണ് ഇന്ത്യക്ക് വിജയം നൽകിയ ഗോൾ നേടിയത്. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ഗോൾ.

ആദ്യ മത്സരത്തിൽ 3-3 എന്ന സ്കോറിന് റൊമാനിയയെ സമനിലയിൽ പിടിക്കാനും ഇന്ത്യക്ക് ആയിരുന്നു. ഇന്നത്തെ മത്സരത്തോടെ ഇന്ത്യയുടെ തുർക്കി പര്യടനം അവസാനിച്ചു.

Advertisement