“സീസണിൽ 15 ഗോളടിക്കുന്ന അറ്റാക്കിംഗ് താരമാകാനാണ് ആഗ്രഹം, പക്ഷെ മാഞ്ചസ്റ്ററിൽ കൂടുതൽ ഡിഫൻഡ് ചെയ്യേണ്ടി വരുന്നു” – പോഗ്ബ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഡിഫൻസീവായി കളിക്കേണ്ടി വരുന്നതിനെ കുറിച്ച് പരാതിയുമായി മധ്യനിര താരം പോൾ പോഗ്ബ. താൻ കൂടുതൽ അറ്റാക്ക് ചെയ്ത് കളിക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്നും എന്നാൽ ടീമിന് വേണ്ടി കളിക്കേണ്ടി വരുന്നത് കൊണ്ടാണ് ഡിഫൻഡ് ചെയ്ത് കളിക്കേണ്ടി വരുന്നത് എന്നും പോഗ്ബ പറഞ്ഞു. യുവന്റസിലും ഫ്രാൻസിലും കളിക്കുന്നത് പോലെയല്ല യുണൈറ്റഡിൽ കളിക്കുന്നത് എന്നും പോഗ്ബ പറഞ്ഞു.

കൂടുതൽ അറ്റാക്ക് ചെയ്ത് കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. ഒരു സീസണിൽ പതിനഞ്ച് ഗോളുകൾ നേടുന്ന റോളിൽ കളിക്കാൻ ആണ് ആഗ്രഹിക്കുന്നത്. എന്നാൽ ടീമിനു വേണ്ടി കളിക്കുമ്പോൾ അഡ്ജസ്റ്റ്മെന്റുകൾ നടത്തേണ്ടി വരും എന്നും പോഗ്ബ പറഞ്ഞു.

“ഫ്രാൻസ് 4-2-3-1 ഫോർമേഷനിൽ ആണ് കളിക്കുന്നത്, ഡയമണ്ട് ഫോർമേഷനിൽ ഡിഫൻസ് അറ്റാക്കാക്കി മാറ്റുന്നതിൽ തന്റെ പങ്ക് കൂടുതലാണ്. ബോക്സിൽ പ്രവേശിക്കാനും കൂടുതൽ മുന്നോട്ട് പോകാനും മാഞ്ചസ്റ്ററിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം ഫ്രാൻസിൽ ഉണ്ട്” പോഗ്ബ പറഞ്ഞു.

” 3 മിഡ്‌ഫീൽഡർമാരുമായി യുവന്റസിൽ 5-3-2 ൽ കളിച്ചിരുന്നു. തനിക്ക് അവിടെയും സ്വാതന്ത്ര്യമുണ്ടായിരുന്നു. മാഞ്ചസ്റ്ററിൽ, എനിക്ക് ബോക്സിലേക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷേ പ്രതിരോധിക്കുന്നതിനാണ് അവിടെ മുൻ‌ഗണന” പോഗ്ബ പറയുന്നു. ഇന്ന് ഫ്രാൻസിനൊപ്പം യൂറോ കപ്പിലെ ആദ്യ മത്സരത്തിനായി ഒരുങ്ങുകയാണ് പോഗ്ബ.