ആഷിഖും ജീക്സണും ആദ്യ ഇലവനിൽ, അഫ്ഗാന് എതിരായ മത്സരത്തിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു,

Picsart 22 06 11 19 46 00 870

ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടത്തിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനെ നേരിടുന്ന ഇന്ത്യ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. സ്റ്റിമാച് കംബോഡിയക്ക് എതിരായ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ടീമിനെ ഇറക്കിയത്. മലയാളി താരം ആഷിഖും കേരള ബ്ലാസ്റ്റേഴ്സ് താരം ജീക്സണും ആദ്യ ഇലവനിൽ എത്തി. ബ്രാണ്ടണും താപയും ആണ് പുറത്ത് പോയത്. ലിസ്റ്റൺ കൊളാസോ, റോഷൻ, അൻവർ അലി തുടങ്ങിയ യുവതാരങ്ങൾ ഇന്നും ആദ്യ ഇലവനിൽ ഉണ്ട്. സുനിൽ ഛേത്രി ഇന്ത്യയുടെ അറ്റാക്കിനെ മുന്നിൽ നിന്ന് നയിക്കുന്നു. മലയാളി താരനായ സഹൽ അബ്ദുൽ സമദ് ഇന്നും ബെഞ്ചിൽ ആണുള്ളത്.

India starting XI : Gurpreet; Roshan, Sandesh, Anwar, Akash; Suresh, Jeakson, Ashique; Manvir, Liston, Chhetri.