മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ഡാർവിൻ നൂനസിനെ ലിവർപൂൾ സ്വന്തമാക്കുന്നു

Newsroom

Picsart 22 06 11 19 27 24 361
Download the Fanport app now!
Appstore Badge
Google Play Badge 1

ബെൻഫികയുടെ ഫോർവേഡായ ഡാർവിൻ നൂനസിനെ ലിവർപൂൾ തന്നെ സ്വന്തമാക്കും. ലിവർപൂളും നൂനസും തമ്മിൽ കരാർ ധാരണയിൽ എത്തി എന്നും നൂനസ് ഉടൻ ലിവർപൂളിന്റെ താരമായി മാറും എന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ആണ് നൂനസിനെ സ്വന്തമാക്കുന്നത് എന്നത് ലിവർപൂളിന് ഇരട്ടി സന്തോഷം നൽകും.
20220604 163222
250000 യൂറോ ആഴ്ചയിൽ എന്ന വേതനം ആണ് നൂനസിന് ലിവർപൂൾ നൽകും. അഞ്ചു വർഷത്തെ കരാറും നൽകും. 80 മില്യന്റെ ഓഫർ ബെൻഫികയ്ക്ക് ഇപ്പോൾ ലിവർപൂൾ സമർപ്പിച്ചിട്ടുണ്ട്. 20 മില്യൺ ആഡ് ഓൺ ആയും ബെൻഫികയ്ക്ക് നൽകാനും ലിവർപൂൾ തയ്യാറാണ്‌. ഈ ഓഫർ ബെൻഫിക അംഗീകരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഓഫറും സമർപ്പിച്ചിരുന്നില്ല.

22കാരനായ നൂനസ് അവസാന രണ്ട് സീസണുകളിലായി ബെൻഫികയ്ക്ക് ഒപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ അടക്കം ഗംഭീര പ്രകടനങ്ങൾ നടത്താൻ നൂനസിന് കഴിഞ്ഞ സീസണിലായിരുന്നു. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ താരം നേടിയിരുന്നു.