ബ്രസീലിയൻ യുവതാരം സാവിനോയെ മാഞ്ചസ്റ്റർ സിറ്റി ലോണിൽ അയക്കും

Picsart 22 06 11 21 07 42 068

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി അവരുടെ പുതിയ സൈനിംഗ് ആയ സാവിനോയെ അടുത്ത സീസണിൽ ലോണിൽ അയക്കും. ബ്രസീലിയൻ ക്ലബായ അത്ലറ്റികോ മിനേരോയിൽ നിന്ന് മാർച്ചിൽ സവീനോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നു. 17കാരനായ സ്ട്രൈക്കറെ ഡച്ച് ക്ലബായ പി എസ് വി ഐന്തോവൻ ആകും ലോണിൽ സ്വന്തമാക്കുക. പി എസ് വിയിലൂടെ താരം യൂറോപ്യൻ ഫുട്ബോളിൽ പരിചയസമ്പത്ത് ആക്കട്ടെ എന്നാണ് മാഞ്ചസ്റ്റർ സിറ്റി ഉദ്ദേശിക്കുന്നത്.

ഒരു സീസൺ നീണ്ടു നിൽക്കുന്ന ലോണിൽ ആകും സാവിനോ പി എസ് വിയിലേക്ക് പോവുക. 16 വയസ്സും അഞ്ചു മാസവും മാത്രം ഉള്ളപ്പോൾ അത്ലറ്റിക്കോ മിനോരക്കായി ഇറങ്ങി കൊണ്ട് ക്ലബ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി സാവിനോ മാറിയിരുന്നു.