ആഷിഖിന്റെ ഗോളിൽ ഇന്ത്യയുടെ തിരിച്ചടി

ഇന്ത്യയുടെ സിംഗപ്പൂരിന് എതിരായ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ മത്സരം 1-1 എന്ന നിലയിൽ നിൽക്കുന്നു. പതിയെ തുടങ്ങിയ മത്സരത്തിൽ തുടക്കത്തിൽ നല്ല അവസരങ്ങൾ ഒന്നും വന്നിരുന്നില്ല‌. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ലിസ്റ്റൺ കൊളാസോയുടെ ഷോട്ട് ആയിരുന്നു ആദ്യ നല്ല അവസരം. ഈ ഷോട്ട് സിംഗപ്പൂർ ഗോൾ കീപ്പർ തടഞ്ഞു.

ഇന്ത്യ

മത്സരത്തിന്റെ 37ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ സിംഗപ്പൂർ ലീഡ് എടുത്തു. ഹലീം ആണ് ഗോൾ നേടിയത്. ഈ ഗോളിന് നിമിഷങ്ങൾക്ക് അകം ഇന്ത്യ മറുപടി നൽകി. 43ആം മിനുട്ടിൽ മലയാളി താരം ആഷിഖ് കുരുണിയനിലൂടെ ഇന്ത്യ സമനില നേടി. സുനിൽ ഛേത്രിയുടെ പാസിൽ നിന്നായിരുന്നു ആഷിഖിന്റെ ഫിനിഷ്. ഇതോടെ ആദ്യ പകുതി 1-1ന് അവസാനിച്ചു.