ആഴ്സണലിന് പ്രീസീസൺ ടൂറിലെ അവസാന മത്സരത്തിൽ വിജയം. ഇന്ന നടന്ന മത്സരത്തിൽ ഇറ്റാലിയൻ ക്ലബായ ലാസിയോയെ ആണ് ആഴ്സ്ണൽ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ വിജയം. ആഴ്സണലിനായി നെൽസണും, ഒബാമയങ്ങുമാണ് ഇന്ന് ഗോളുകൾ നേടിയത്.
ഓഗസ്റ്റ് 12ന് മാഞ്ചസ്റ്റർ സിറ്റിയുമായാണ് ആഴ്സണലിന്റെ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരം. പ്രീസീസൺ മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡിനോടേറ്റ ഒറ്റ പരാജയം മാത്രമെ ആഴ്സണലിന് മോശം ഫലമായുള്ളൂ. പി എസ് ജി, ചെൽസി എന്നിവരെയൊക്കെ ആഴ്സ്ണൽ സീസണായുള്ളാ ഒരുക്കത്തിൽ തോൽപ്പിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
