ആഴ്‌സണൽ താരം പാബ്ലോ മാരിക്ക് കുത്തേറ്റു

ആഴ്‌സണൽ പ്രതിരോധ താരം പാബ്ലോ മാരിക്ക് കുത്തേറ്റു. സ്പാനിഷ് താരമായ മാരി നിലവിൽ വായ്പ അടിസ്ഥാനത്തിൽ ഇറ്റാലിയൻ സീരി എ ക്ലബ് മോൻസക്ക് ആയാണ് കളിക്കുന്നത്. മിലാനിൽ ഒരു ഷോപ്പിങ് സെന്ററിൽ മാരിക്കും മറ്റു 5 പേർക്കും കുത്തേൽക്കുക ആയിരുന്നു.

മാനസിക പ്രശ്നം ഉള്ള ഒരാൾ ആണ് ആക്രമണത്തിന് പിന്നിൽ എന്നാണ് നിലവിലെ റിപ്പോർട്ടുകൾ. മാരിയെ നിലവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുക ആണ്. ഒരാൾ കൊല്ലപ്പെട്ടു എന്നും 2 പേരുടെ നില നിലവിൽ ഗുരുതരം ആണ് എന്നുമാണ് റിപ്പോർട്ടുകൾ. താരത്തിന് ഗുരുതര പരിക്കില്ല എന്നാണ് ആദ്യം പുറത്ത് വരുന്ന റിപ്പോർട്ടുകൾ. താരത്തെ കാണാൻ ആയി മോൻസ പരിശീലകനും സി.ഇ.ഒയും താരത്തെ ആശുപത്രിയിൽ സന്ദർശിക്കും.