ലണ്ടൻ: 2025/26 സീസണിലേക്കുള്ള ആഴ്സണലിന്റെ പുതിയ എവേ കിറ്റ് ഔദ്യോഗികമായി പുറത്തിറക്കി. നീല നിറത്തിലുള്ള ജേഴ്‌സിയിൽ ഇളം നീലയും ചുവപ്പും വരകൾ ഉൾപെട്ടതാണ് ഡിസൈൻ.
വരാനിരിക്കുന്ന 2025 ഏഷ്യൻ ടൂറിലാണ് ആഴ്സണൽ പുതിയ എവേ കിറ്റ് ആദ്യമായി ധരിക്കുക. സിംഗപ്പൂരിൽ നടക്കുന്ന ടൂറിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ആഴ്സണൽ ഈ നീലക്കുപ്പായത്തിൽ കളത്തിലിറങ്ങും. ജൂലൈ 23-ന് എസി മിലാനെതിരെയും ജൂലൈ 27-ന് ന്യൂകാസിലിനെതിരെയുമാണ് മത്സരങ്ങൾ.









