എമിറേറ്റ്‌സ് കപ്പിൽ ആഴ്‌സണൽ ഈ വർഷം എ.എസ് മൊണാകോയെ നേരിടും

Wasim Akram

സീസണിനു മുമ്പുള്ള തങ്ങളുടെ അവസാന പ്രീ സീസൺ മത്സരം ആയ എമിറേറ്റ്‌സ് കപ്പിൽ ആഴ്‌സണൽ ഫ്രഞ്ച് ക്ലബ് എ.എസ് മൊണാകോയെ നേരിടും. പന്ത്രണ്ടാം എമിറേറ്റ്‌സ് കപ്പിൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 2 ബുധനാഴ്ച ആണ് ഈ മത്സരം നടക്കുക. ഇതിനു ശേഷം ആഴ്‌സണൽ ഈ വർഷത്തെ കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും.

ആഴ്‌സണൽ

പ്രീ സീസണിൽ ജർമ്മനി, അമേരിക്ക എന്നിടങ്ങളിലേക്ക് ആണ് ആഴ്‌സണൽ യാത്ര തിരിക്കുക. ജർമ്മനിയിൽ ന്യൂറൻബർഗിനെ നേരിടുന്ന ആഴ്‌സണലിന് അമേരിക്കയിൽ വമ്പൻ പോരാട്ടങ്ങൾ ആണ് കാത്തിരിക്കുന്നത്. ആദ്യം എം.എൽ.എസ് ഓൾ സ്റ്റാർ ടീമിനെ നേരിടുന്ന ആഴ്‌സണൽ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്‌സലോണ ടീമുകളെയും നേരിടും.