സിംഗപ്പൂരിൽ നടന്ന തങ്ങളുടെ ഈ സീസണിലെ ആദ്യ പ്രീ സീസൺ മത്സരത്തിൽ ജയം കണ്ടു ആഴ്‌സണൽ. പുതുതായി ടീമിൽ എത്തിയ നോർഗാർഡ്, സുബിമെന്റി, കെപ്പ തുടങ്ങിയവർ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ മാക്‌സ് ഡോൺമാൻ, സാൽമൺ, ജോഷ് നിക്കോൾസ് തുടങ്ങിയ യുവതാരങ്ങളും പന്ത് തട്ടി. ആഴ്‌സണൽ ആധിപത്യം ആണ് 2 പകുതികളിലും കാണാൻ ആയത്.
രണ്ടാം പകുതിയിൽ ജേക്കബ് കിവിയോറിന്റെ മികച്ച ക്രോസിൽ നിന്നു 53 മത്തെ മിനിറ്റിൽ ഗോൾ നേടിയ ബുകയോ സാക ആഴ്‌സണലിന് ജയം സമ്മാനിച്ചു. യുവ ഗോൾ കീപ്പർ ലോറൻസോ ടോറിയാനിയുടെ സേവുകൾ ആണ് മിലാനെ കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്നു രക്ഷിച്ചത്. അരങ്ങേറ്റത്തിൽ കിട്ടിയ മിനുറ്റുകളിൽ തന്റെ മികവ് 15 കാരനായ മാക്‌സ് ഡോൺമാൻ കാണിച്ചതും ശ്രദ്ധേയമായിരുന്നു. മത്സര ശേഷം നടന്ന പ്രദർശന പെനാൽട്ടി ഷൂട്ട് ഔട്ടിൽ 3 വീതം പെനാൽട്ടി രക്ഷച്ചു കെപ്പയും,ടോറിയാനിയും തിളങ്ങി. മിലാൻ ആണ് പെനാൽട്ടി ഷൂട്ട് ഔട്ട് ജയിച്ചത്.