പരിശീലന മത്സരത്തിൽ 6 ഗോളിന് ചാൾട്ടനെ തകർത്തു ആഴ്സണൽ, നെകിതക്ക് ഹാട്രിക്

കൊറോണ വൈറസ് നൽകിയ ഇടവേളയ്ക്ക് ശേഷം കളത്തിൽ തിരിച്ചു വന്ന ആഴ്സണലിന് പരിശീലമത്സരത്തിൽ വമ്പൻ ജയം. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചാമ്പ്യൻഷിപ്പ് ടീമായ ചാൾട്ടൻ അത്ലറ്റിക്കിനെതിരെ എതിരില്ലാത്ത 6 ഗോളുകൾക്ക് ആണ് ആഴ്‌സണൽ ജയം കണ്ടത്. കാണികൾ ഇല്ലാതെ ഇരു ടീമിലെയും പരിശീലകർ നിയന്ത്രിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ ആഴ്‌സണൽ 2 ഗോളിന് മുന്നിലെത്തി. മികച്ച ഗോളുകൾ കണ്ടത്തിയ ലാക്കസെറ്റ, ഒബമയാങ് എന്നിവർ ആണ് ആഴ്സണലിന് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ സെബല്ലോസിന്റെ ഫ്രീകിക്കിൽ ആദ്യ ഗോൾ കണ്ടത്തിയ എഡി നെകിത, ഗോളിയെ കബളിപ്പിച്ച് രണ്ടാം ഗോളും കണ്ടത്തി. തുടർന്ന് വില്ലോക്കിന്റെ പാസിൽ നിന്നു തന്റെ ഹാട്രിക് തികച്ച യുവതാരം മത്സരം ഗംഭീരമാക്കി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ആറാം ഗോൾ കണ്ടത്തിയ ജോ വിലോക്ക് ആഴ്സണലിന്റെ ജയം പൂർത്തിയാക്കി. വരുന്ന 17 തിയതി പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിനു മുന്നൂറ്റി ആയിരുന്നു പരിശീലനമത്സരം. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോട് ആണ് തിരിച്ചു വരവിൽ ആഴ്സണലിന്റെ ആദ്യ മത്സരം.

Previous articleബുണ്ടസ് ലീഗിൽ 20 അസിസ്റ്റുകളും ആയി തോമസ് മുള്ളർ
Next articleവെർണറിന്റെ റിലീസ് ക്ലോസ് ഇതുവരെ ആരും നൽകിയിട്ടില്ല എന്ന് ലെപ്സിഗ്