വെർണറിന്റെ റിലീസ് ക്ലോസ് ഇതുവരെ ആരും നൽകിയിട്ടില്ല എന്ന് ലെപ്സിഗ്

ലെപ്സിഗ് താരമായ തിമോ വെർണറെ ചെൽസി സ്വന്തമാക്കുകയാണ് എന്ന വാർത്തകൾ നിഷേധിച്ച് ലെപ്സിഗ്. വെർണർ ഇപ്പോഴും ലെപ്സിഗിന്റെ താരം ആണെന്നും ആരും ഇതുവരെ വെർണറുടെ റിലീസ് ക്ലോസ് നൽകാൻ തയ്യാറായിട്ടില്ല എന്നും ലെപ്സിഗ് ചെയർമാൻ പറഞ്ഞു. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വിശ്വസിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

വെർണറിന്റെ റിലീസ് ക്ലോസായ 55 മില്യൺ അടുത്ത മാസം 15ആം തീയതിക്ക് മുമ്പ് നൽകിയാൽ ആർക്കും വെർണറിനെ സ്വന്തമാക്കാം. ലെപ്സിഗ് ചെൽസി വെർണറിനെ സ്വന്തമാക്കും എന്നത് നിഷേധിച്ചു എങ്കിലും വെർണർ ചെൽസിയിൽ തന്നെ എത്തും എന്നാണ് വാർത്തകൾ. ഇനി പേപ്പർ വർക്ക് മാത്രമെ ബാക്കിയുള്ളൂ എന്നാണ് പ്രമുഖ മാധ്യമ പ്രവർത്തകർ പറയുന്നത്. 5 വർഷത്തെ കരാറിൽ ആകും വെർണർ ചെൽസിയിൽ എത്തുന്നത്‌.

Previous articleപരിശീലന മത്സരത്തിൽ 6 ഗോളിന് ചാൾട്ടനെ തകർത്തു ആഴ്സണൽ, നെകിതക്ക് ഹാട്രിക്
Next articleതാന്‍ പന്തെറിയുവാന്‍ ആഗ്രഹിച്ച പഴയകാല താരങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഉള്‍പ്പെടുത്തി കാഗിസോ റബാഡ