സീസണിന് മുൻപേ ഒരു ബാഴ്സ- ആഴ്സണൽ പോരാട്ടം

Sports Correspondent

ബാഴ്‌സയുടെ സീസണിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന ഗാമ്പർ മത്സരത്തിൽ ബാഴ്‌സയും ആഴ്സണലും ഏറ്റ് മുട്ടും. ആഗസ്റ്റ് 4 ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് ന്യൂവിലാണ് മത്സരം അരങ്ങേറുക. 54 ആം ഗാമ്പർ ട്രോഫിയാണ് ആഗസ്റ്റിൽ അരങ്ങേറുക. ആദ്യമായാണ് ആഴ്സണൽ ബാഴ്സയുടെ ഔദ്യോഗിക സീസണിന്റെ തുടക്കം കുറിക്കുന്ന ഗാമ്പർ ട്രോഫിയിൽ പങ്കെടുക്കുന്നത്.

ബാഴ്സയുടെ ക്ഷണ പ്രകാരം ഗാമ്പർ ട്രോഫിയിൽ പങ്കെടുക്കുന്ന ഏഴാമത്തെ ഇംഗ്ലീഷ് ടീമാണ് ആഴ്സണൽ. മാഞ്ചസ്റ്റർ സിറ്റി, നോറ്റിങ്ഹാം, ടോട്ടൻഹാം, വില്ല ടീമുകളും ഗാമ്പർ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. 2006 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റ് മുട്ടിയ ടീമുകൾ സീസണിന്റെ മുൻപേ മത്സരിക്കുന്നത് ആരാധകർക്കും വിരുന്നാകും.