സൂപ്പർ കപ്പ് ഇനി മുതൽ നേരത്തെ, ലീഗ് അവസാനിക്കാൻ കാത്തിരിക്കില്ല

- Advertisement -

ഐ ലീഗ് ക്ലബുകളും ഐ എസ് എൽ ക്ലബുകളും മാറ്റുരയ്ക്കുന്ന സൂപ്പർ കപ്പ് ഇനി നേരത്തെ നടക്കും. അവസാന രണ്ടു സീസണുകളിലും ഐ എസ് എൽ ഐ ലീഗ് സീസണുകൾ അവസാനിച്ച ശേഷമായിരുന്നു സൂപ്പർ കപ്പ് നടന്നിരുന്നത്. ഇതിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. സീസൺ അവസാനിച്ച ശേഷം നടക്കുന്ന ഇത്തരമൊരു ടൂർണമെന്റ് കൊണ്ട് ഒരു കാര്യവുമില്ല എന്ന് സ്റ്റീവ് കോപ്പൽ അടക്കമുള്ള പരിശീലകർ വിമർശനം ഉന്നയിച്ചിരുന്നു.

ഇത്താരം വിമർശനങ്ങൾ കണക്കിലെടുത്താണ് സൂപ്പർ കപ്പ് നേരത്തെ നടത്തുന്നത്. ഇനി സെപ്റ്റംബറിലും ഒക്ടോബറിലുമാകും സൂപ്പർ കപ്പ് നടക്കുക. ഈ രണ്ട് മാസങ്ങളിലെയും ഇന്റർ നാഷണൽ ബ്രേക്കിൽ ആകും സൂപ്പർ കപ്പ് നടക്കുക. ഇരു ലീഗിലെയും മുഴുവൻ ക്ലബുകൾക്കും സൂപ്പർ കപ്പിൽ പങ്കെടുക്കാനും ആകും. അവസാന രണ്ടു സീസണുകളിലും ലീഗുകളിലെ ആദ്യ ആറു സ്ഥാനക്കാർക്ക് മാത്രമേ സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത ഉണ്ടായിരുന്നുള്ളൂ.

Advertisement