ആർനെ സ്ലോട്ടും സ്പർസ് മാനേജരാകാൻ ഇല്ല

Newsroom

അടുത്ത ടോട്ടൻഹാം മാനേജരായി ഫെയെനൂർദിന്റെ മാനേജറായ ആർനെ സ്ലോട്ട് എത്തും എന്നുള്ള അഭ്യൂഹങ്ങൾക്കും അവസാനം. 44 കാരനായ ഡച്ചുകാരൻ സ്പർസിലേക്ക് എത്താൻ താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താൻ ഫെയ്നൂർദിൽ തന്നെ തുടരാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് സ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. സ്ലോട്ട് ഉടൻ ഫെയ്നൂർദിൽ ഒരു ദീർഘകാല കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോയും റിപ്പോർട്ട് ചെയ്യുന്നു. സ്ലോട്ടിന് ഫെയ്നൂർദിൽ 2025വരെ ഫെയ്നൂർദിൽ ഇപ്പോൾ കരാർ ഉണ്ട്.

സ്ലോട്ട് 23 05 23 16 51 43 654

സ്പർസ് ഇതോടെ പുതിയ പരിശീലകനെ അന്വേഷിക്കേണ്ടി വരും എന്ന് ഉറപ്പായി. ഈ സീസണിൽ ഫെയ്നൂർദിനെ ഡച്ച് ലീഗ് ചാമ്പ്യന്മാരാക്കാൻ സ്ലോട്ടിനായിരുന്നു. കഴിഞ്ഞ സീസൺ യൂറോപ്പ കോൺഫറൻസ് ലീഗ് ഫൈനലിലേക്ക് ഫെയ്‌നൂർഡിനെ എത്തിക്കാനും അദ്ദേഹത്തിനായിരുന്നു. സ്പാനിഷ് പരിശീലകൻ ലൂയി എൻറികെയും സ്പർസിന്റെ സാധ്യത ലിസ്റ്റിൽ ഇനി ഉള്ളത്.ചാമ്പ്യൻസ് ലീഗിലേക്കും യൂറോപ്പ ലീഗിലേക്കും യോഗ്യത നേടാൻ ആവാത്തത് കൊണ്ട് സ്പർസ് ഉദ്ദേശിച്ച പല പരിശീലകരെയും എത്തിക്കാൻ അവർക്ക് ആകുന്നില്ല.