കേരള ബ്ലാസ്റ്റേഴ്സ് വിട്ട അർജുൻ ജയരാജ് ഇനി കേരള യുണൈറ്റഡിൽ

Img 20201223 122505

കേരള ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി താരം അർജുൻ ജയരാജ് മറ്റൊരു മലയാളി ക്ലബിനൊപ്പം ചേർന്നു. ഷെഫീൽഡ് യുണൈറ്റഡ് ഉടമകൾ സ്വന്തമാക്കിയ ക്ലബായ കേരള യുണൈറ്റഡ് ക്ലബിനു വേണ്ടി ആകും ഈ വരുന്ന സീസണിൽ അർജുൻ ജയരാജ് കളിക്കുക. അർജുൻ ജയരാജ് കേരള യുണൈറ്റഡുമായി ഒരു വർഷത്തേക്കുള്ള കരാർ ഒപ്പുവെച്ചു. ഈ സീസണിൽ കേരള പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡ് കളിക്കുന്നുണ്ട്.

രണ്ട് വർഷം മുമ്പ് വലിയ പ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ അർജുൻ ജയരാജിന് അവിടെ ഒരു മത്സരം പോലും കളിക്കാൻ ആയിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിൽ ഇനിയും അവസരം കിട്ടില്ല എന്ന് ഉറപ്പായതോടെ താരം ക്ലബ് വിടാൻ തീരുമാനിക്കുക ആയിരുന്നു. കേരള യുണൈറ്റഡിലൂടെ കരിയർ നേർവഴിയിലേക്ക് തിരികെ കൊണ്ടുവരാൻ ആകും അർജുൻ ശ്രമിക്കുക.

മധ്യനിര താരമായ അർജുൻ ജയരാജ് മുമ്പ് രണ്ട് ഐലീഗ് സീസണുകളിൽ ഗോകുലം കേരള എഫ് സിയുടെ പ്രധാന താരമായിരുന്നു. ഗോളുകൾ നേടാനും ഗോൾ അവസരം സൃഷ്ടിക്കാനും കഴിവുള്ള അർജുൻ ഇപ്പോൾ വളർന്നു വരുന്ന മലയാളി ഫുട്ബോൾ താരങ്ങളിൽ പ്രധാനി കൂടിയാണ്.

Previous articleഹാമസ് റോഡ്രിഗസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയും കളിക്കില്ല
Next articleജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ ട്രാൻസ്ഫർ വെസ്റ്റ് ഹാം പൂർത്തിയാക്കി