ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ ട്രാൻസ്ഫർ വെസ്റ്റ് ഹാം പൂർത്തിയാക്കി

20201223 115830
- Advertisement -

ഇംഗ്ലണ്ടിലെ ട്രാൻസ്ഫർ വിൻഡോ തുറന്നില്ല എങ്കിലും ജനുവരിയിലേക്ക് ഉള്ള ആദ്യ സൈനിംഗ് വെസ്റ്റ് ഹാം പൂർത്തിയാക്കി. ഡാനിഷ് യുവ ഡിഫൻഡർ ഫ്രെഡറിക് ആൽവേസ് ആണ് വെസ്റ്റ് ഹാമുമായി കരാർ ഒപ്പുവെച്ചത്. ഡാനിഷ് ക്ലബായ സിൽകെബോർഗിന്റെ താരമായിരുന്നു ആൽവേസ്. താരം ജനുവരി ആദ്യവാരം മുതൽ വെസ്റ്റ് ഹാമിനൊപ്പം ഉണ്ടാകും. 21കാരനായ താരം വെസ്റ്റ് ഹാമുമായി നാലു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്.

സീരി എ ക്ലബായ ടൊറീനോയും ആൽവേസിനെ സൈൻ ചെയ്യാൻ രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ നീക്കങ്ങൾ വേഗത്തിൽ ആക്കി കൊണ്ട് ഡേവിഡ് മോയിസിന്റെ ടീം ട്രാൻസ്ഫർ ഉറപ്പിക്കുക ആയിരുന്നു. പ്രീമിയർ ലീഗ് ലോകത്തെ ഏറ്റവും മികച്ച ലീഗാണെന്നും ഇവിടെ കഴിവ് തെളിയിക്കാൻ കഠിന പ്രയത്നം ചെയ്യുമെന്നും കരാർ ഒപ്പുവെച്ച ശേഷം ആൽവേസ് പറഞ്ഞു.

Advertisement