പുണ്യ റംസാൻ വ്രതമാസം പ്രമാണിച്ച് അരിമ്പ്ര മിഷൻ സോക്കർ അക്കാദമിയുടെ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു; ഇനി ജൂണിൽ മൺസൂൺ & പ്രീ – സീസൺ ക്യാമ്പുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: കൊണ്ടോട്ടി അരിമ്പ്ര മിഷൻ സോക്കർ അക്കാദമിയുടെ കീഴിൽ “മെനി ഗോൾസ് വിത്ത് എ ബോൾ” എന്ന പേരിൽ ഒരു മാസത്തിലധികം നീണ്ടു നിന്ന സൗജന്യ സമ്മർ സ്പെഷ്യൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് പുണ്യ റംസാൻ വ്രതവും അത്യുഷ്ണവും കാരണം ഇന്നലെ സമാപിച്ചു.

നൂറിലധികം കുട്ടികളെ പങ്കെടുപ്പിച്ച് കഴിഞ്ഞ മാർച്ച് മുപ്പതിനാണ് ക്യാമ്പ് ആരംഭിച്ചത്.കോച്ചിംഗ് ക്യാമ്പിനോടനുബന്ധിച്ച് ‘സ്പോർട്സ് ഇഞ്ച്വറീസ്’ മുൻകരുതലുകളും പ്രതിവിധികളും എന്ന വിഷയത്തെ ആസ്പദമാക്കി മെഡിക്കൽ ക്ലാസ്സും, ചികിത്സാ ക്യാമ്പും കൗൺസിലിംഗും സംഘടിപ്പിച്ചിരുന്നു.


കോച്ചിംഗ് ക്യാമ്പിന്റെ വിവിധ ഘട്ടങ്ങളിലായി ഇന്റർ നാഷണൽ ഫുട്ബോൾ താരം അനസ് എടത്തൊടിക, മുൻ കേരളാ ഫുട്ബോൾ ടീം മാനേജർ ശങ്കരൻ, മലപ്പുറം ജില്ലാ ഫുട്ബോൾ ടീം മുൻ കോച്ച് സി.പി.എം ഉമ്മർ കോയ, ഡോ. ഷാനവാസ്, ഐ.എച്ച്.എം.എ ജില്ലാ ഭാര വാഹികളായ ഡോ.ഷർജ്ജാൻ അഹമ്മദ്, ഡോ. അൻവർ, പി.ടി.എ പ്രസിഡന്റ് സി.എ റഹീദ് എൻ.മോനുദ്ദീൻ മാസ്റ്റർ, എം.വിലാസിനി ടീച്ചർ, ഷാർലറ്റ് പത്മം, മുൻ മലപ്പുറം ജില്ലാ വോളിബോൾ ടീം ക്യാപ്റ്റൻ കെ.എം. അബ്ദു ലത്തീഫ് തുടങ്ങി കായിക – വിദ്യാഭ്യാസ – ആരോഗ്യ- സാംസ്ക്കാരിക മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ ക്യാമ്പ് സന്ദർശിച്ചു കുട്ടികളുമായി സൗഹൃദം പങ്കിട്ടു.

ഇന്നലെ കാലത്ത് നടന്ന സമാപന ചടങ്ങിൽ മുൻ കേരളാ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം വൈസ് ക്യാപ്റ്റനും, കേരളാ പോലീസ് ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനുമായ ഇൻസ്പെക്ടർ കെ. ഫിറോസ് മുഖ്യാതിഥിയായെത്തി കുട്ടികളോട് തന്റെ ദീർഘ കാലത്തെ ഫുട്ബോൾ കരിയറിലെ അനുഭവങ്ങൾ പങ്കുവച്ചു. മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലീം മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗം എൻ.കെ. ഹംസ, മുൻ കേരളാ യൂത്ത് ഫുട്ബോൾ ടീം അംഗം പൂക്കോട്ടൂർ കൃഷ്ണൻ കുട്ടി, ബഷീർ മാസ്റ്റർ മുതുവല്ലൂർ, കെ.വി സജീവ്, എൻ.കെ ഇബ്രാഹിം, എം. അസ്ലം ഖാൻ, ഫുട്ബോൾ പരിശീലകരായ ദിൽ രൂപ്, ഷൗക്കത്ത്, മുഹമ്മദ് അസ്ലം എന്നിവർ സംബന്ധിച്ചു.

ജൂൺ മൂന്നാം വാരം മുതൽ അഞ്ച് വർഷമായി എല്ലാ അവധി ദിനങ്ങളിലും മിഷൻ സോക്കർ അക്കാദമി നടത്തി വരുന്ന പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയിൽ പ്രായക്കാരായ യുവാക്കാൾക്കും അഞ്ചിനും പതിനേഴിനും ഇടയിൽ പ്രായക്കാരായ കുട്ടികൾക്കുമായുള്ള സൗജന്യ പ്രീ – സീസൺ, മൺസൂൺ സ്പെഷ്യൽ കോച്ചിംഗ് ക്യാമ്പുകൾ ആരംഭിയ്ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.