കർക്കിടാംകുന്നിലും സ്കൈ ബ്ലൂവിനോട് തോറ്റ് ഫിഫാ മഞ്ചേരി

ഈ സീസണിൽ ഫിഫാ മഞ്ചേരി ആരുടെ മുന്നിൽ എങ്കിലും വിറച്ചിട്ടുണ്ട് എങ്കിൽ അത് സ്കൈ ബ്ലൂ എടപ്പാളിന് മുന്നിൽ ആണെന്ന് പറയാം. ഈ സീസണിൽ ഒരിക്കൽ കൂടെ സ്കൈ ബ്ലൂവിനോട് തോറ്റ് പുറത്താകുന്ന ഫിഫാ മഞ്ചേരിയെ ആണ് ഇന്ന് കർക്കിടാംകുന്നിൽ കണ്ടത്. കർക്കിടാം കുന്ന് അഖിലേന്ത്യാ സെവൻസിന്റെ ക്വാർട്ടർ ഫൈനലിൽ ആണ് സ്കൈ ബ്ലൂ ഇന്ന് ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചത്.

എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സ്കൈ ബ്ലൂ എടപ്പാളിന്റെ വിജയം. ജയത്തോടെ സ്കൈ ബ്ലൂ സെമി ഫൈനലിലേക്ക് കടന്നു. സെമിയിൽ ടൗൺ എഫ് സി തൃക്കരിപ്പൂരിനെയാണ് സ്കൈ ബ്ലൂ എടപ്പാൾ നേരിടുക. ഇന്ന് നടന്നത് ഫിഫാ മഞ്ചേരിയും സ്കൈ ബ്ലൂ എടപ്പാളുമായുള്ള ഈ സീസണിലെ ഏഴാമത്തെ പോരാട്ടമായിരുന്നു. ഒരു മത്സരത്തിൽ പോലും സ്കൈബ്ലൂവിനെ തോൽപ്പിക്കാൻ ഫിഫാ മഞ്ചേരിക്കായിരുന്നില്ല.