അർജന്റീന ലോകകപ്പ് ജേതാക്കൾക്ക് ഒരുക്കിയ വരവേൽപ്പ് പകുതിക്ക് വെച്ച് ഉപേക്ഷിക്കേണ്ടി വന്നു ബ്യൂണസ് ഐറിസിലെ ഓപ്പൺ-ടോപ്പ് ബസ് പരേഡ് സുരക്ഷാ കാരണങ്ങളാൽ ആണ് പകുതിക്ക് വെച്ച് ഉപേക്ഷിക്കേണ്ടി വന്നത്. പ്രതീക്ഷത്തിനേക്ക് പതിമ്മടങ്ങ് ആളുകൾ ആണ് ടീമിനെ വരവേൽക്കാൻ എത്തിയത്. ഏകദേശം 40 ലക്ഷത്തോളം ആൾക്കാർ മെസ്സിയെയും സംഘത്തെയും കാണാൻ ആയി തെരുവിൽ എത്തി.
പരേഡ് ആരംഭിച്ചു എങ്കിലും തിരക്ക് കാരണം ബസിന് മുന്നോട്ടേക്ക് പോകാൻ കഴിയുന്നുണ്ടായിരുന്നില്ല. മെല്ലെ പോകുന്ന ബസ്സിലേക്ക് മേൽപ്പാലത്തിൽ ചിലർ എടുത്ത് ചാടിയത് വലിയ പ്രശ്നമായി മാറി. ചിലർ ബസ്സിൽ തന്നെ എത്തി എങ്കിലും ഒരു ആരാധകൻ താഴെ ഉള്ള റോഡിലേക്ക് ആണ് വീണത്. സാരമായ പരിക്കേറ്റ ആരാധകനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അനിഷ്ട സംഭവങ്ങൾ ഉയരാൻ തുടങ്ങിയതോടെ ബസ് ഉപേക്ഷിക്കാൻ അർജന്റീന ടീം തീരുമാനിച്ചു.
Warning: Sensitive Content
🚨 This fan fell from a bridge while trying to jump onto the bus with the Argentina players 😳
Even injured and going on a stretcher to the hospital, he NEVER stopped singing and supporting his national team 😅#FIFAWorldCup #Qatar2022 #ARG pic.twitter.com/cuGPSSgAHh
— beIN SPORTS USA (@beINSPORTSUSA) December 20, 2022
അതിനു ശേഷം അവർ ഹെലികോപ്റ്ററിലേക്ക് മാറുകയും ജനക്കൂട്ടത്തിനു മുകളിലൂടെ ഹെലികോപ്റ്ററിൽ പറഞ്ഞ് അഭിവാദ്യം അർപ്പിച്ച് പെട്ടെന്ന് മടങ്ങുകയും ചെയ്തു.