അർജന്റീന ആരാധകർ ലോകത്തെ മികച്ച ആരാധകർ!! പുരസ്കാര പെരുമഴ

Newsroom

ഇന്ന് അർജന്റീനയുടെ രാവാണ്‌. ഫിഫ ബെസ്റ്റ് പുരസ്കാരത്തിൽ അവാർഡുകൾ വാരികൂട്ടി. മികച്ച ഗോൾ കീപ്പർക്ക് ഉള്ള പുരസ്കാരം എമി മാർട്ടിനസും മികച്ച കോച്ചിനുള്ള പുരസ്കാരം സ്കലോണിയും നേടിയതിനു പിന്നാലെ മികച്ച ആരാധകർക്ക് ഉള്ള പുരസ്കാരവും അർജന്റീന നേടി. അർജന്റീന ആരാധകർ ഫിഫ ബെസ്റ്റ് പുരസ്കാരങ്ങളിലെ മികച്ച ഫാൻ പുരസ്കാരമാണ് സ്വന്തമാക്കിയത്.

Picsart 23 02 28 02 44 20 671

ഫിഫ ലോകകപ്പ് ക്യാമ്പയിനിൽ ഉടനീളം ടീമിനായി നൽകിയ പിന്തുണ ആണ് ഈ പുരസ്കാരത്തിന് അർഹരാക്കിയത്. ജപ്പാൻ ആരാധകരും സൗദി അറേബ്യ ഫാനും ആണ് അർജന്റീന ആരാധകർക്ക് പിറകിലായത്.