ഫിഫ ബെസ്റ്റ് ഇലവൻ!! മെസ്സിയും ഹാളണ്ടും എംബപ്പെയും ഉണ്ട്.. റൊണാൾഡോ ഇല്ല!!

Newsroom

Picsart 23 02 28 02 58 15 475
Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ കഴിഞ്ഞ സീസണിലെ ബെസ്റ്റ് ഇലവൻ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങൾ എല്ലാം ഇടം നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇടം ലഭിച്ചില്ല. മോശം ലോകകപ്പും മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള മങ്ങിയ പ്രകടനവും ആകാം റൊണാൾഡോ മികച്ച ഇലവനിൽ നിന്ന് പുറത്ത് ആകാൻ കാരണം. 2007ന് ശേഷം ആദ്യമായാണ് റൊണാൾഡോ ഫിഫ ഇലവനിൽ സ്ഥാനം നേടാതെ ആകുന്നത്.

Picsart 23 02 28 02 58 24 997

റയൽ മാഡ്രിഡ് ഗോൾ കീപ്പർ കോർതോ ആണ് ഗോൾ കീപ്പർ. ലിവർപൂൾ താരം വാൻ ഡൈക്, പി എസ് ജിയുടെ ഹകീമി, ബയേണായി ഇപ്പോൾ കളിക്കുന്ന കാൻസലോ എന്നിവർ ഡിഫൻസിൽ ഉണ്ട്. ഡി ബ്രുയിൻ, മോഡ്രിച്, കസെമിറോ എന്നിവരാണ് മധ്യനിരയിൽ. അറ്റാക്കിൽ മെസ്സിക്ക് ഒപ്പം എംബപ്പെ,ബെൻസീമ, ഹാളണ്ട് എന്നിവരും ഫിഫ ഇലവനിൽ ഉണ്ട്.

𝗢𝗙𝗙𝗜𝗖𝗜𝗔𝗟: The Best Men’s XI of the Year:

🇧🇪 Courtois
🇵🇹 Cancelo
🇳🇱 Van Dijk
🇲🇦 Hakimi
🇧🇪 De Bruyne
🇭🇷 Modric
🇧🇷 Casemiro
🇳🇴 Haaland
🇫🇷 Mbappé
🇦🇷 Messi
🇫🇷 Benzema
20230228 025449