ഇന്ത്യക്കെതിരെ തളർന്ന ചൈനക്ക് സിറിയക്കെതിരെ ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ഇന്ത്യക്കെതിരെ ജയിക്കാൻ കഴിയാതിരുന്ന ചൈന അവസാനം ഗോളും ജയവും കണ്ടെത്തി. ഇന്ന് സിറിയക്കെതിരെ സ്വന്തം നാട്ടിൽ നടന്ന മത്സരത്തിലായിരുന്നു ചൈനയുടെ വിജയം. എതിരില്ലാത്ത രണ്ടു ഗോളിനാണ് ചൈന വിജയിച്ചത്. ഗാവൊ ലിനും വു ലിയും ചൈനക്കാായി ഗോളുകൾ നേടി.

ഇന്ത്യക്കെതിരെ 90 മിനുട്ട് ആക്രമിച്ചിട്ടും ചൈനയ്ക്ക് ഗോളടിക്കാൻ കഴിഞ്ഞിരുന്നില്ല. നീണ്ട കാലത്തിനു ശേഷം വന്ന ആ ഇന്ത്യ ചൈന പോരാട്ടം ഗോൾ രഹിത സമനിലയായി അവസാനിക്കുകയായിരുന്നു. ഇതിനു മുമ്പ് ഉള്ള അവസാന മൂന്ന് മത്സരങ്ങളിലും ചൈന ഗോൾ അടിച്ചിരുന്നില്ല.