ഫുട്ബോൾ ലോകത്ത് ഇനി ആരാധകർ ഉണ്ടാകില്ല എന്നത് താരങ്ങളുടെ പ്രകടനങ്ങളെ കാര്യമായി ബാധിക്കും എന്ന് ബെർബറ്റോവ്. ആരാധകർ സൃഷ്ടിക്കുന്ന അന്തരീക്ഷം ഫുട്ബോളിൽ വലിയ പ്രാധാന്യമുള്ളതാണ്. അവർക്ക് മത്സരങ്ങൾ ജയിപ്പിക്കാനും തോൽപ്പിക്കാനും കഴിയും. ബെർബ പറയുന്നു. കളിക്കാൻ സ്റ്റേഡിയത്തിൽ ചെല്ലുമ്പോൾ ആരാധകർ ഇല്ലായെങ്കിൽ കളിക്കാർക്ക് ഊർജ്ജം കുറയും എന്ന് ബെർബ പറയുന്നു.
മത്സരം പ്രാധാന്യമുള്ളതാണെങ്കിലും ഒഴിഞ്ഞ ഗ്യാലറികൾ താരങ്ങളുടെ ഉള്ളിൽ പരിശീലന മത്സരമാണെന്ന മനോഭാവം അവരറിയാതെ തന്നെ ഉണ്ടാക്കും എന്നും ബെർബ പറയുന്നു. ആരാധകർ ഇല്ലാത്തത് ചില ക്ലബുകൾക്ക് ഗുണം ചെയ്തേക്കാം എന്നാൽ ഭൂരിഭാഗത്തിനും ഇത് തിർച്ചടി ആയിരിക്കും ബെർബ പറയുന്നു.