സമീപകാല റിപ്പോർട്ടുകൾ പ്രകാരം, നിലവിലെ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി ബ്രസീൽ ദേശീയ ടീമിന്റെ അടുത്ത മുഖ്യ പരിശീലകനാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആഞ്ചലോട്ടിയും ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനും ഈ റിപ്പോർട്ടുകൾ നിഷേധിച്ചു രംഗത്ത് എത്തി.
താൻ റയൽ മാഡ്രിഡിന്റെ പരിശീലകനാണെന്നും 2024 ജൂൺ വരെ കരാറുണ്ടെന്നും ഇവിടെ തുടരുമെന്നും കാർലോ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ബ്രസീൽ ദേശീയ ടീമുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളോ കരാറുകളോ തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ കാർലോ ആഞ്ചലോട്ടിയുമായി ഒരു കരാറിലും എത്തിയില്ല എന്നും അത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അടുത്ത മുഖ്യ പരിശീലകനെ കുറിച്ച് ഒരു തീരുമാനം ഉണ്ടാകുമ്പോൾ പൊതുജനങ്ങളോട് അത് ഔദ്യോഗികമായി തന്നെ അറിയിക്കും എന്നും ബ്രസീൽ ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.