അനസ് എടത്തൊടികയുടെ ഉമ്മ മരണപ്പെട്ടു

Newsroom

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയുടെ മാതാവും പരേതനായ എടത്തൊടിക മുഹമ്മദ്കുട്ടിയുടെ ഭാര്യയുമായ കദീജ മരണപ്പെട്ടു. 60 വയസ്സായിരുന്നു. ഖബറടക്കം നാളെ രാവിലെ 9.30ന് മുണ്ടപ്പലം ജുമഅത്ത് മസ്ജിദില്‍ വെച്ച് നടക്കും. അനസിനെ കൂടാതെ റജീന സലീന, പരേതനായ അശ്‌റഫ് എന്നിവർ മക്കളാണ്. ഇന്ത്യൻ ടീമിനൊപ്പം താജികിസ്താനിലേക്ക് പോവുകയായിരുന്നു അനസ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.