മാൾഡിനിയുടെ മകൻ ഡാനിയൽ മാൾഡിനിക്ക് മിലാനിൽ പുതിയ കരാർ

ഇതിഹാസ ഡിഫൻഡർ പോളോ മാൾദിനിയുടെ മകൻ ഡാനിയൽ മാൾദിനിക്ക് എ സി മിലാനിൽ പുതിയ കരാർ. 18കാരനായ ഡാനിയൽ 2024വരെ തന്നെ ക്ലബിൽ നിർത്തിയേക്കാവുന്ന കരാറാണ് ഒപ്പുവെച്ചത്. മിലാന്റെ റിസേർവ് ടീമിൽ കളിക്കുന്ന ഡനിയൽ കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു. തന്റെ പിതാവിനെ പോലെ ഡിഫൻഡറായല്ല ഡാനിയൽ കളിക്കുന്നത്. ഡാനിയ ഒരു അറ്റാക്കിംഗ് താരമാണ്.

കഴിഞ്ഞ സീസണിൽ റിസേർവ്സിനു വേണ്ടി 10 ഗോളുകൾ ഡാനിയൽ നേടിയിരുന്നു. ഇറ്റലി അണ്ടർ 19 ടീമിനു വേണ്ടിയും ഇതിനകം ഡാനിയൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രീസീസൺ ടൂറിൽ ഡാനിയൽ മാൾദിനി എ സി മിലാൻ സീനിയർ ടീമിനൊപ്പം ഉണ്ടായിരുന്നു.

Previous articleഅനസ് എടത്തൊടികയുടെ ഉമ്മ മരണപ്പെട്ടു
Next articleബംഗ്ലാദേശ് പരമ്പരക്ക് മുൻപ് പരിശീലനം ആരംഭിച്ച് വിരാട് കോഹ്‌ലി