പിങ്ക് ബോളില്‍ കളിച്ചതിന്റെ ആദ്യ അഭിപ്രായവുമായി അജിങ്ക്യ രഹാനെ

ഇന്ത്യയിലെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റിന് മുമ്പ് ആ പന്തില്‍ പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ അനുഭവം പങ്കുവെച്ച് അജിങ്ക്യ രഹാനെ. ഇന്‍ഡോറിലെ ആദ്യ ടെസ്റ്റ് തുടങ്ങാന്‍ രണ്ട് ദിവസം ഇരിക്കെയാണ് ഇന്ത്യന്‍ ടീമുകള്‍ പരിശീലനത്തിനിറങ്ങിയത്. അതേ സമയം നവംബര്‍ 22ന് കൊല്‍ക്കത്തയിലാണ് ഡേ നൈറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ദിവസത്തെ പരിശീലനം കഴിഞ്ഞ് രഹാനെ പറയുന്നത് – പന്തിന് വലിയ ലാറ്ററല്‍ മൂവ്മെന്റ് ഉണ്ടെന്നും ഇതിനെ പ്രതിരോധിക്കുവാന്‍ വൈകി കളിക്കേണ്ടതുണ്ടെന്നുമാണ്.

ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകള്‍ കഴിഞ്ഞ ആഴ്ച ബാംഗ്ലൂരിലെ എന്‍സിഎയില്‍ പിങ്ക് ബോളില്‍ പരിശീലിച്ചിരുന്നു. പരിമിത ഓവര്‍ താരങ്ങളാണ് ഇന്നത്തെ പരിശീലനത്തില്‍ ഇറങ്ങിയത്. ബാംഗ്ലൂരില്‍ ലൈറ്റിലും അല്ലാതെയും പിങ്ക് ബോളില്‍ കളിച്ചുവെന്നാണ് രഹാനെ പറയുന്നത്. റെഡ് ബോളിനെ അപേക്ഷിച്ച് പൂര്‍ണ്ണമായും വേറെ തന്നെ കളിയായാണ് തനിക്ക് ഇതിനെ തോന്നിയതെന്നും രഹാനെ പറഞ്ഞു.

Previous articleഎ. ടി. പി ഫൈനൽസിൽ സെമി പ്രതീക്ഷ നിലനിർത്തി ഫെഡറർ
Next articleഅനസ് എടത്തൊടികയുടെ ഉമ്മ മരണപ്പെട്ടു