അനസും സഹലും ബെഞ്ചിൽ, ആഷിഖ് ആദ്യ ഇലവനിൽ, ഒമാനെതിരായ ഇന്ത്യൻ ടീം അറിയാം

Newsroom

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിനായുള്ള ഇന്ത്യൻ ഇലവൻ പ്രഖ്യാപിച്ചു. ഒമാനെ നേരിടുന്നതിനായുള്ള ഇലവനാണ് സ്റ്റിമാച് പ്രഖ്യാപിച്ചത്. മലയാളി താരം ആഷിഖ് കുരുണിയൻ ആദ്യ ഇലവനിൽ എത്തിയപ്പോൾ അനസും സഹലും ബെഞ്ചിൽ ആണ് ഉള്ളത്. അനസിന്റെ അഭാവത്തിൽ ജിങ്കനൊപ്പം ആദിൽ ഖാൻ ആകും സെന്റർ ബാക്കായി ഇറങ്ങുക. സുഭാഷിഷ് ബോസ്, രാഹുൽ ബേഹ്കെ എന്നിവരും ഡിഫൻസിൽ ഉണ്ട്.

മധ്യനിരയിൽ റൗളിംഗ്, അനിരുദ്ധ് താപ, ബ്രാൻഡൺ എന്നിവരാണ് ഇറങ്ങുന്നത്. ഉദാന്ത, ആഷിഖ്, ഛേത്രി എന്നിവര അറ്റാക്ക് നയിക്കും.

ടീം;
ഗുർപ്രീത്, സുഭാഷിഷ്, ആദിൽ, ജിങ്കൻ, ബെഹ്കെ, റൗളിംഗ്, ബ്രണ്ടൺ, താപ, ഉദാന്ത, ആഷിഖ്, ഛേത്രി