അമിർ റഹ്മാനി 2027 വരെ നാപോളിയിൽ

Newsroom

നാപോളി അവരുടെ പ്രധാന സെന്റർ ബാക്കായ അമിർ റഹ്മാനിയുടെ കരാർ പുതുക്കി. 2028 വരെ നീട്ടാനുള്ള ഓപ്‌ഷനോടെ 2027 വരെ കരാർ ആണ് നാപോളിയിൽ താരം ഇന്നലെ ഒപ്പുവെച്ചത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ടീമിന്റെ സമീപകാല നല്ല പ്രകടനങ്ങളുടെ അവിഭാജ്യ ഘടകമാണ് ഈ സെന്റർ ബാക്ക്. പ്രത്യേകിച്ചും അവരുടെ സീരി എ കിരീടത്തിൽ വലിയ പങ്ക് റഹ്മാനിക്ക് ഉണ്ട്. ഈ കരാറോടെ, നാപോളിക്ക് വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഒരു ആശങ്ക ഒഴിഞ്ഞെന്നു പറയാം. നാപോളി താരങ്ങൾക്ക് ആയി പല ഓഫറുകളും യൂറോപ്പിലെ വൻ ക്ലബുകളിൽ നിന്ന് വരുന്നുണ്ട്.

അമിർ 23 05 09 12 14 03 171

29കാരനായ കൊസോവോ ഇന്റർനാഷണൽ 2020ൽ ഹെല്ലസ് വെറോണയിൽ നിന്ന് ആണ് നാപ്പോളിയിൽ ചേർന്നത്‌. അതിനുശേഷം ക്ലബ്ബിനായി 100ൽ അധികം മത്സരങ്ങൾ കളിച്ചു. പുതിയ കരാറിൽ പ്രതിവർഷം 2.5 മില്യൺ യൂറോ താരത്തിന് വേതനമായി ലഭിക്കും.