അമേ റാണവദെയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി!!

Newsroom

Picsart 25 06 01 19 25 13 194

ഡിഫൻഡർ അമേ റാണവദെയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഒഡീഷ എഫ് സിയുടെ താരമായ റാണവദെയുമായി കേരള ബ്ലാസ്റ്റേഴ്സുമായി നേരത്തെ പ്രീ കോണ്ട്രാക്റ്റ് സൈൻ ചെയ്തിരുന്നു. ഇപ്പോൾ അഞ്ച് വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചു. ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ വരും.

റാണവദെ 24 06 01 11 01 58 131

മുംബൈ സിറ്റിയിൽ നിന്ന് ആണ് റാണവദെ ഒഡീഷ എഫ് സിയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ഒഡീഷക്ക് ആയി മുപ്പതോളം മത്സരങ്ങൾ കളിച്ച റണവദെ 1 ഗോളും ഒപ്പം 6 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 2020ൽ ബെംഗളൂരു യുണൈറ്റഡിൽ നിന്നായിരുന്നു റാണവദെ മുംബൈ സിറ്റിയിലേക്ക് എത്തിയത്

നേരത്തെ മോഹൻ ബഗാനിൽ കളിച്ചിട്ടുള്ള താരമാണ് റാണവദെ. എഫ് സി ഗോവയ്ക്ക് വേണ്ടി മുമ്പ് ഐ എസ് എല്ലിലും കളിച്ചിട്ടുണ്ട്. ഡിഎസ്കെ ശിവാജിയന്‍സിനു ഐ ലീഗിലും കളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ റാണവദെ എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്ന താരമാണ്.