അമദ് ദിയാലോയുടെ കിടിലൻ ഫ്രീകിക്ക്, പ്ലേ ഓഫ് സെമിയിൽ ആദ്യം പാദം ജയിച്ച് സണ്ടർലാന്റ്

Newsroom

പ്രീമിയർ ലീഗ് പ്രൊമോഷനു വേണ്ടിയുള്ള ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ലൂറ്റൺ ടൗണ് എതിരെ സണ്ടർലാന്റിന് വിജയം. സണ്ടർലാന്റ് ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സണ്ടർലാന്റ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് സണ്ടർലാന്റ് വിജയിച്ചത്.

സണ്ടർലാന്റ് 23 05 14 00 02 11 096

ഇന്ന് 11ആം മിനുട്ടിൽ അഡെബയോയുടെ ഗോൾ സന്ദർശകർക്ക് ലീഡ് നൽകി‌. എന്നാൽ ഇതിന് ശക്തമായ മറുപടി നൽകാൻ സണ്ടർലാന്റിനായി. 39ആം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്കിൽ നിന്ന് യുവ ഐവറികോസ്റ്റ് താരം അമദ് ദിയാലോ സണ്ടർലാന്റിനായി സമനില നേടി. ഈ സീസണിൽ പിറന്ന മികച്ച ഗോളുകളിൽ ഒന്നായിരുന്നു അമദിന്റെ ഇടം കാലൻ സ്ട്രൈക്ക്.

രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ യുവതാരം ഹ്യൂമിന്റെ സ്ട്രൈക്ക് സണ്ടർലാന്റിന്റെ വിജയവും ഉറപ്പിച്ചു. ഇനി അടുത്ത ആഴ്ച ആകും രണ്ടാം പാദ സെമി നടക്കുക.